Join Whatsapp Group. Join now!

യുവാവിന്റെ ആത്മഹത്യാശ്രമം പൊലീസ്‌ ഇൻസ്‌പെക്ടർക്കെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ

Young man's suicide attempt should be registered against police inspector: DYFI #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്‌: (my.kasargodvartha.com 25.09.2020) വിദ്യാനഗർ ചാലയിലെ പ്രവാസിയായ യുവാവ്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ച സംഭവത്തിൽ കാസർകോട്‌ ടൗൺ പൊലീസ്‌ ഇൻസ്‌പെക്ടർ പി രാജേഷിനെതിരെ പ്രേരണാക്കുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ ഡിവൈഎഫ്‌ഐ കാസർകോട്‌ ബ്ലോക്ക്‌കമ്മിറ്റി ആവശ്യപ്പെട്ടു. മണൽകടത്തുകാരനായ മുസ്ലിംലീഗ്‌ നേതാവിന്റെ താൽപര്യമനുസരിച്ച് കള്ളക്കേസെടുത്ത്‌ പീഡിപ്പിച്ച വിദ്യാനഗർ ചാലക്കുന്നിലെ രാഹുൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്‌. 

Young man's suicide attempt should be registered against police inspector: DYFI



അച്ഛനോടൊപ്പം സ്‌റ്റേഷനിലെത്തിയ രാഹുലിനെ പൊലീസ്‌ ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിക്കുകയായിരുന്നു. വീട്ടുകാർ കണ്ടതിനാലാണ്‌ ആശുപത്രിയിലെത്തിക്കാനായതെന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സുബാഷ് പാടി പ്രസ്താവനയിൽ അറിയിച്ചു. 

Keywords: Kerala, News, DYFI, Inspector, Police, Again, Registered, Suicide, Attempt, Young Man, Young man's suicide attempt should be registered against police inspector: DYFI

Post a Comment