Join Whatsapp Group. Join now!

റോഡ് പൂർണ്ണമായും തകർന്നു; മോട്ടോർ തൊഴിലാളികൾ റോഡ് ഉപരോധിച്ചു

The road was completely destroyed; Motor workers protested by blocking the road #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasaragodvartha.com 25.09.2020) പൂർണ്ണമായി തകർന്ന ദേളി-അരമങ്ങാനം-മാങ്ങാട്- കരിച്ചേരി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ തൊഴിലാളികൾ റോഡ് ഉപരോധിച്ചു.

മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) മാങ്ങാട് യുണിറ്റിൻ്റെ നേതൃത്വത്തിൽ മാങ്ങാട് ജങ്ഷനിലാണ് ഉപരോധം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള റോഡ് തകർന്ന് അഞ്ചുവർഷമായിട്ടും അറ്റകുറ്റ പണി പോലും നടത്താൻ തയ്യാറാകുന്നില്ലെന്നാണ് മോട്ടോർ തൊഴിലാളികൾ പറയുന്നത്.

The road was completely destroyed; Motor workers protested by blocking the road

സിഐടിയു ഉദുമ ഏരിയ പ്രസിഡണ്ട് ടി വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ വിജയൻ അധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സന്തോഷ്കുമാർ, പഞ്ചായത്തംഗങ്ങളായ വത്സല ശ്രീധരൻ, ബി ബി അഷറഫ്, സി പി എം ലോക്കൽ സെക്രട്ടറി എം കെ വിജയൻ, കെ രത്നാകരൻ, കെ നാരായണൻ, പി കുമാരൻ നായർ, വി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ കെ ശേഖരൻ സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, Mangad, Aramanganam, Road, Passengers, CITU, The road was completely destroyed; Motor workers protested by blocking the road.
< !- START disable copy paste -->

Post a Comment