Join Whatsapp Group. Join now!

സാന്ത്വനം റേഷൻ പദ്ധതിക്കു തുടക്കം കുറിച്ചു

ആദ്യ റേഷൻ വിതരണോത്ഘാടനം സ്വാന്തനം കമ്മിറ്റി അംഗം ഹാഫിള് ഫസൽ റഹ്‌മാൻ സ്വാന്തനം ചിത്താരി യു എ ഇ ഭാരവാഹി അൻസാരി മാട്ടുമ്മലിന് നൽകി നിർവ്വഹിച്ചു Swanthanam Ration Scheme was started
നാസർ കൊട്ടിലങ്ങാട്

ചിത്താരി: (my.kasargodvartha.com 03.09.2020) എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി റേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു. ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ മാസാന്ത റേഷൻ പദ്ധതിയുടെ ആദ്യ റേഷൻ വിതരണോത്ഘാടനം സ്വാന്തനം കമ്മിറ്റി അംഗം ഹാഫിള് ഫസൽ റഹ്‌മാൻ സ്വാന്തനം ചിത്താരി യു എ ഇ ഭാരവാഹി അൻസാരി മാട്ടുമ്മലിന് നൽകി നിർവ്വഹിച്ചു.



കൊറോണ കാരണം നാടാകെ വളരെയധികം കഷ്ടത അനുഭവിച്ചു നീങ്ങുമ്പോൾ ആദ്യ ഘട്ടമെന്നോണം അഞ്ചു കുടുംബങ്ങൾക്കാണ് മാസാന്ത റേഷൻ കൊടുക്കാൻ കമ്മിറ്റി തീരുമാനമായിട്ടുള്ളത്. ചേറ്റുകുണ്ട് അബ്ദുൽ ഖാദർ ഹാജി, ഏ കെ അബ്ദുർ റഹ്‌മാൻ, ഹബീബ് ചിത്താരി, ബഷീർ കൊവ്വൽ, അസീസ് അടുക്കം, അക്ബർ ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kerala, News, Ration, Chithari, Swanthanam Ration Scheme was started

Post a Comment