കുമ്പള: (my.kasargodvartha.com 08.09.2020) കുമ്പള മീപ്പിരി സെൻറർ വ്യാപാരി കൂട്ടായ്മയും, സാഗർ ലൈബ്രറിയും സംയുക്തമായി ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പഞ്ചായത്ത് തല ഓൺലൈൻ പൂക്കള മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
16 സംഘങ്ങളായി പങ്കെടുത്ത പൂക്കള മത്സരത്തിൽ ഏറ്റവും ആകർഷണീയമായ പൂക്കളമൊരുക്കിയ 4 സംഘങ്ങളെയാണ് അഡ്മിൻ പാനൽ വിജയികളായി തിരഞ്ഞെടുത്തത്. കുമ്പള പാർഥിസുബ്ബ ലൈബ്രറി സംഘം, ഗിരീഷ് ഫാമിലി, പ്രകാശൻ ഫാമിലി, കുട്ടികളായ അഥിതി, നന്ദു എന്നിവരാണ് വിജയികളായത്.
വിജയികൾക്ക് മീപ്പിരി സെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം രമേശ്, സാഗർ ലൈബ്രറി കൗൺസിൽ അംഗം വിജയൻമാഷ്, വ്യാപാരി കൂട്ടായ്മ പ്രതിനിധികളായ ഇബ്രാഹിം ബത്തേരി, നിയാസ് കുമ്പള എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ അഡ്വക്കറ്റ് ഉദയകുമാർ അധ്യക്ഷത വഹിച്ചു. ഇർഷാദ്, തസ്‌രീഫ്, ഫിറോസ്, ജയപ്രകാശ്, വിശ്വം, സാബിത്ത്, കിരൺ, എം എം റഹ്‌മാൻ, മുഹമ്മദ് സ്മാർട്ട്, അപ്പു എന്നിവർ സംബന്ധിച്ചു. എം എ മൂസ സ്വാഗതം പറഞ്ഞു.

Keywords: News, Kerala, Online Competition, Prize, Online 'Onapookkala' Competition: Prizes were distributed to the winners