Join Whatsapp Group. Join now!

മുസ്‌ലിം ലീഗ് മുനിസിപ്പൽ തല പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

Muslim League municipal based palliative care activities initiated #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 18.09.2020) പാണക്കാട് പൂക്കോയ തങ്ങൾ ഹോസ്പൈസ് വി കെയറിന്റെ കാസർകോട് മുനിസിപ്പൽ തല പ്രവർത്തനങ്ങൾ മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം വാർധക്യ അവശത അനുഭവിക്കുന്ന കിടപ്പ് രോഗികളെ ശുശ്രൂഷിക്കുന്ന പദ്ധതിയാണ് പി ടി എച്ച്. വി എം മുനീർ അധ്യക്ഷത വഹിച്ചു. എ അബ്ദുർ റഹ് മാൻ മുഖ്യ പ്രഭാഷണം നടത്തി. പി ടി എച്ച് ജില്ല കോഓഡിനേറ്റർ മുനീർ ഹാജി ക്ലാസെടുത്തു.

Muslim League municipal based palliative care activities initiated.

എൻ എ നെല്ലിക്കുന്ന് എം എൽ എ, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, അഷ്‌റഫ് എടനീർ, ഖാദർ ബദരിയ, അബ്ബാസ് ബീഗം, കെ എം ബഷീർ, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ എ അസീസ്, അജ്മൽ തളങ്കര, അഷ്ഫാഖ് തുരുത്തി, ഫിറോസ് അടുക്കത്ത്ബയൽ, ഇബ്രാഹിം ഖാസിയാറകം സംബന്ധിച്ചു. കോഓഡിനേറ്റർമാരായ സിദ്ധീഖ് ചക്കര സ്വാഗതവും സഹീർ ആസിഫ് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Muslim League, Palliative Care, Inauguration, Muslim League municipal based palliative care activities initiated.

Post a Comment