ചട്ടഞ്ചാൽ: (my.kasargodvartha.com 09.09.2020) ടാറ്റാ കോവിഡ് ആശുപത്രിയിലേക്കു ആവശ്യമായ ബെഡ്ഷീറ്റുകൾ നൽകി എം ഐ സി (മലബാർ ഇസ്ലാമിക് കോംപ്ലക്സ്) എൻ എസ് എസ് യൂണിറ്റ്. കാസർകോട് കോവിഡ് ആശുപത്രി വരുന്നു എന്ന അറിഞ്ഞപ്പോഴേ തന്നെ ആശുപത്രിയിലേക്കു വേണ്ട ബെഡ്ഷീറ്റുകൾ എം ഐ സി കോളേജിലെ എൻ എസ് എസ് യൂണിറ്റ് വാഗ്ദാനം ചെയ്‌തിരുന്നു.
കോവിഡ് ആശുപത്രി ഉൽഘാടന ചടങ്ങിൽ ബെഡ്ഷീറ്റുകളും തലയണ ഉറയും കോളേജ് പ്രിൻസിപൽ എം.കെ ദീപ ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബുവിന് കൈമാറി.
ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡി എം തോമസ്, ശ്രീലത, റിഷാദ്, രാഹുൽ, തീർത്ഥ, ദേവിക, ഔഫ്, റിയാസ് പങ്കെടുത്തു.
എൻ എസ് എസ്സിന്റെ കോർഡിനേറ്ററും അധ്യാപികയുമായ ശോഭനയുടെ നേതൃത്വത്തിലാണ് ആശുപത്രിയിലേക്ക് ബെഡ്ഷീറ്റുകൾ എത്തിക്കുന്ന പ്രവർത്തനം നടന്നത്. വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും മറ്റുമാണ് ഇതിനുള്ള തുക സമാഹരിച്ചത്.

Keywords: Kerala, News, Malabar islamic complex, Chattanchal, Covid, Hospital, MIC college NSS unit distributes bedsheats and pillow covers for covid hospital