Join Whatsapp Group. Join now!

കോവിഡ് കാലത്തെ മാനസിക സമ്മര്‍ദ്ധങ്ങളെ എങ്ങനെ നേരിടാം? ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം വെബിനാര്‍ സംഘടിപ്പിച്ചു

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം വെബിനാര്‍ സംഘടിപ്പിച്ചു Jama ath islami vebinar conducted #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 12.09.2020) കോവിഡ് കാലത്തെ മാനസിക സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടാം എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം വെബിനാര്‍ സംഘടിപ്പിച്ചു. ഡോ. ബില്‍ക്കീസ് (സൈക്കോളജിസ്റ്റ്, മുസഫ യു എ ഇ) ഷിഫാനി മുജീബ് (ജനറല്‍ സെക്രട്ടറി, എന്‍ എം സി സി) എന്നിവര്‍ ക്ലാസെടുത്തു.

കോവിഡ് കാല സമ്മര്‍ദ്ദങ്ങളെ പുഞ്ചിരി കൊണ്ട് നേരിടുകയും, ദൈവ വിശ്വാസം മുറുകെ പിടിച്ച് മനസിനെ പാകപ്പെടുത്താനും പോസിറ്റീവ് പ്രചോദകരായ ആള്‍ക്കാരുമായി കൂടുതല്‍ അടുക്കാനും നമുക്ക് കഴിയണമെന്നും അവര്‍ ഉണര്‍ത്തി.



ജില്ലാ പ്രസിഡണ്ട് ജാസ്മിന്‍ വി കെ അധ്യക്ഷത വഹിച്ചു. സൈനബ മോള്‍ ഖുര്‍ആനില്‍ നിന്നും ശകലങ്ങള്‍ അവതരിപ്പിച്ചു. ഷമീറ എം കെ പരിപാടിക്ക് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി റൈഹാന സ്വാഗതവും, ജനസേവന കോഡിനേറ്റര്‍ സക്കീന അക്ബര്‍ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Jama athe islami, Vebinar, Jama ath islami vebinar conducted

Post a Comment