Join Whatsapp Group. Join now!

പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു

പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റവരെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു Congress leaders visited the injured in the clash in front of the Pallikkara Grama Panchayat office
പള്ളിക്കര: (my.kasargodvartha.com 16.09.2020) പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ യുഡിഎഫ്
 നേതാക്കൾ സന്ദർശിച്ചു. സി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ, ബ്ലോക്ക് പ്രസിഡണ്ട് രാജൻ പെരിയ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട്  കെ ഇ ബക്കർ, യൂത്ത് കോൺഗ്രസ്സ് പാർലമെൻ്റ മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ്  മൗവ്വൽ, ജവഹർ ബാലമഞ്ച് പ്രസിഡണ്ട് രാജേഷ് പള്ളിക്കര, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മാഈൽ എന്നിവർ ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദർശിച്ചു.


യു ഡി എഫ് പളളിക്കര പഞ്ചായത്ത് കൺവീനറും, ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ സുകുമാരൻ പൂച്ചക്കാട്, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം ജോ. സെക്രട്ടറി ആഷിഖ് റഹ്‍മാൻ, പൂച്ചക്കാട്ടെ പി എസ് മുഹമ്മദ് കുഞ്ഞി എന്നിവർക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. 


Keywords: News, Kerala, Kasaragod, Pallikkare, Congress leaders visited the injured in the clash in front of the Pallikkara Grama Panchayat office

Post a Comment