Join Whatsapp Group. Join now!

മോഡി ചുട്ടെടുത്തത് കർഷകരുടെ ആത്മഹത്യ ബില്ലാണെന്ന് എൻ യു അബ്ദുസ്സലാം

Centers Agriculture bill is suicide bill of farmers: N U Abdussalam #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 25.09.2020) കുത്തകകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ കാർഷിക നിയമമെന്നും കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാർ ഓരോ ബില്ലുകളും, നിയമങ്ങളും ചുട്ടെടുക്കുന്നത് കുത്തകൾക്ക് വേണ്ടിയാണെന്നും എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് എൻ യു അബ്ദുസ്സലാം പറഞ്ഞു

കർഷകരെ സംരക്ഷിക്കാനാണ് പുതിയ ബില്ലെന്ന് പറയുന്ന കേന്ദ്ര സർക്കാർ മുഴുവൻ കാർഷിക ഉൽപന്നങ്ങൾക്ക് ഇത് വരെ തറവില നിശ്ചയിക്കാൻ പോലും മനസ്സ് കാണിച്ചിട്ടില്ല. കർഷകരെ വഞ്ചിച്ചുകൊണ്ട് വമ്പൻന്മാർക്ക് ഗുണകരമാകും വിധമാണ് ഈ നിയമമെന്നും, കർഷകരെ ആത്മഹത്യചെയ്യാനുള്ള ബില്ലാണ് കേന്ദ്രം പ്രതിപക്ഷത്തെ പുറത്തിരുത്തി നിയമമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Centers Agriculture bill is suicide bill of farmers: N U Abdussalam

'മോഡി സർക്കാറിന്റെ കർഷക വിരുദ്ധ നിയമം പിൻവലിക്കുക' എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കാസർകോട് നടത്തിയ ഐക്യദാർഢ്യ റാലിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാൽ ഹൊസങ്കടി, ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫാ, മണ്ഡലം നേതാക്കളായ അൻസാർ ഹൊസങ്കടി, ഗഫൂർ നായന്മാർമൂല മുബാറക് മഞ്ചേശ്വരം നേതൃത്വം നൽകി.

Keywords: Kerala, News, Kasaragod, SDPI, March, Narendra Modi, Central Government, Bill, Farmers, Agriculture, Centers Agriculture bill is suicide bill of farmers: N U Abdussalam.
< !- START disable copy paste -->

Post a Comment