കൂളിയങ്കാൽ: (my.kasargodvartha.com 18.08.2020) കൂളിയങ്കാലിലെ നിർധന വിദ്യാത്ഥിക്ക് ഐ എൻ എൽ കൂളിയങ്കാൽ ശാഖ ടി വി നൽകി. ഐ എൻ എൽ - ഐ എം സി സി പ്രവർത്തകരുടെ സഹായത്തോടെ ടി വി ചലഞ്ചിന്റെ ഭാഗമായാണ് പ്രവർത്തകർ ടിവി നൽകിയത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ഐ എൻ എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബിൽടെക് അബ്ദുള്ള ടി വി വിതരണം ചെയ്തു. ഐ എൻ എൽ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ഷഫീക് കൊവ്വൽപ്പള്ളി, മുനിസിപ്പൽ പ്രസിഡണ്ട് ഹസൈനാർ, കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലർ പി കെ അബ്ദുസ്സലാം, ഐ എം സി സി നേതാവ് നൗഷാദ് കൂളിയങ്കാൽ , നാഷണൽ യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഇ എൽ നാസർ, കൂളിയങ്കാൽ യൂണിറ്റ് സെക്രട്ടറി ഷാഹുൽ ഹമീദ്, പ്രവർത്തകന്മാരായ ശറഫുദ്ധീൻ, റഷീദ് പി കെ, ഫൈസൽ സി കെ, നസീർ എം, അബൂബക്കർ ഇ എൽ, ഹക്കീം തോയമ്മൽ തുടങ്ങിയവർ സംബന്ധിച്ചു.
Keywords: Kerala, News, Kuliyangal, INL, Imcc, TV sponsored to needed