ചട്ടഞ്ചാൽ: (my.kasargodvartha.com 29.08.2020) എസ് എഫ് ഐ തെക്കിൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക്കൽ പരിധിയിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തെക്കിൽ ലോക്കൽ പരിധിയിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന അനുമോദനം 2020 പരിപാടിയുടെ ഉദ്ഘാടനം കെ കുഞ്ഞിരാമൻ എം എൽ എ നിർവഹിച്ചു.
എസ് എഫ് ഐ തെക്കിൽ ലോക്കൽ ഭാരവാഹികളായ ആഷിഖ് മുസ്തഫ (സെക്രട്ടറി), അദിനാൻ ചട്ടഞ്ചാൽ (പ്രസിഡണ്ട്) എന്നിവർ പങ്കെടുത്തു.
Keywords: News, Kerala, SFI, The top winners were congratulated by the SFI