Join Whatsapp Group. Join now!

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു

സ്കൂൾ മാനേജർ എം അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ ജമാ അത്ത് പ്രസിഡണ്ട് എൻ എ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു Student got full marks in Plus Two examination felicitated
നായന്മാർമൂല: (my.kasargodvartha.com 17.08.2020) കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ഉജ്വല വിജയം നേടിയ ആയിഷത്ത് ഹിബ സൈൻഷാനെ നായന്മാർമൂല ബദർ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി ക്യാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിച്ചു. സ്കൂൾ മാനേജർ എം അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ ജമാ അത്ത് പ്രസിഡണ്ട് എൻ എ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു.


ജന. സക്രട്ടറി എ മുഹമ്മദ് ബഷീർ, സ്കൂൾ കമ്മിറ്റിയംഗങ്ങളായ പി പി ഉമ്മർ ഹാജി, അബ്ദുൽ അസീസ് ഹക്കീം, എൻ എം അബൂബക്കർ ഹാജി നെക്കര, എൻ എം അബ്ദുർ റസാഖ്, എൻ എം അബ്ദുല്ല, എ എൽ അമീൻ, പ്രിൻസിപ്പാൾ ടി പി മുഹമ്മദലി, ഹെഡ്മാസ്റ്റർ പി നാരായണൻ എന്നിവർ സംസാരിച്ചു.


Keywords: Kerala, News, Nainmarmoola, Student got full marks in Plus Two examination felicitated 

Post a Comment