Join Whatsapp Group. Join now!

സൗത്ത് ചിത്താരിയിലെ വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് കെ എം സി സി പെരുന്നാൾ കിറ്റ് നൽകി

വൈറ്റ് ഗാർഡ് പ്രവർത്തകർക്ക് ആവിശ്യമായ ഹെൽമെറ്റ്, സേഫ്റ്റി ഷൂ, സേഫ്റ്റി ഗ്ലൗസ്, മറ്റ് സേവനത്തിനാവശ്യമായ ഉപകരണങ്ങൾ അടങ്ങിയ കിറ്റ് നൽകി. South Chithari KMCC gave kit for White Guard #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
നാസർ കൊട്ടിലങ്ങാട്

ചിത്താരി: (my.kasargodvartha.com 01.08.2020) ജീവകാരുണ്യ - സഹായഹസ്ത മേഖലകളിൽ ലോകത്തിൽ തന്നെ ഏറ്റവും വലിയ മാതൃകയായി കൊണ്ടിരിക്കുന്ന കെ എം സി സി യുടെ യു എ ഇ സൗത്ത് ചിത്താരി മേഖല വൈറ്റ് ഗാർഡ് പ്രവർത്തകർക്ക് ആവിശ്യമായ ഹെൽമെറ്റ്, സേഫ്റ്റി ഷൂ, സേഫ്റ്റി ഗ്ലൗസ്, മറ്റ് സേവനത്തിനാവശ്യമായ ഉപകരണങ്ങൾ അടങ്ങിയ കിറ്റ് നൽകി. കെ എം സി സി  പ്രതിനിധി ശിഹാബ് കുന്നുമ്മൽ വൈറ്റ് ഗാർഡ് ക്യാപ്റ്റൻമാരായ സി എം ഹാരിസ്, മുർഷിദ് ചിത്താരി എന്നിവർക്ക് കൈമാറി.


ചടങ്ങിൽ മുസ്‌ലിം ലീഗ് വാർഡ് ആക്ടിങ് പ്രസിഡന്റ് സി കെ അസീസ്, ബഷീർ ചിത്താരി, സി കെ ഇർഷാദ്, സമീൽ റൈറ്റർ, ജംഷിദ് കുന്നുമ്മൽ, റിയാസ് തായൽ, മുഹമ്മദ് കുഞ്ഞി തൊട്ടിയിൽ, സി കെ റാഷിദ്, റാഫി തായൽ, പി എം സഫ്ഹാൻ, സഫ്ഹാൻ തായൽ, മുഫ്‌സീർ, ഇല്യാസ് ചിത്താരി തുടങ്ങിയവർ പങ്കെടുത്തു.

Keywords: Kerala, News, Chithari, KMCC, Kit, White Guard, South Chithari KMCC gave kit for White Guard.

Post a Comment