Join Whatsapp Group. Join now!

പൊതുജനങ്ങളോട് പ്രതിബദ്ധതയുള്ള സിവിൽ സർവ്വീസ് കെട്ടിപ്പടുക്കണം: ടി ഇ അബ്ദുള്ള

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല അഭിപ്രായപ്പെട്ടു Need to build a civil service committed to the public: TE Abdullah
കാസർകോട്: (my.kasargodvartha.com 30.08.2020) പൊതുജനങ്ങളോട് പ്രതിബദ്ധതയുള്ള സിവിൽ സർവ്വീസ് കെട്ടിപ്പടുക്കണമെന്നും ജനങ്ങൾക്ക് മുഴുവൻ സേവനങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കുവാൻ സർക്കാർ ജീവനക്കാർ ജാഗരൂകരായിരിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ കാസർകോട് ജില്ലാ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരോടുള്ള ദ്രോഹ നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും കാസർകോട് എയിംസ്‌ സ്ഥാപിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. 
എസ് ജി ഒ യു സംസ്ഥാന പ്രസിഡണ്ട് എ ഇസ്മായിൽ സേട്ട് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ഹമീം മുഹമ്മദ് പ്രവർത്തന റിപ്പോർട്ടും രൂപരേഖയും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ കെ പി ഫൈസൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് അസർറുദ്ദീൻ എം എ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജവഹർ അലി ഖാൻ, എസ് ഇ യു. സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻവർ ടി കെ, ജില്ലാ പ്രസിഡണ്ട് സലീം ടി , മുൻ ജില്ലാ പ്രസിഡണ്ട് ഒ എം ഷഫീഖ്, സെക്രട്ടറി അബ്ദുർ റഹ്‌മാൻ എ, എൻ പി സൈനുദ്ദീൻ, കെ ശംസുദ്ധീൻ, അൻവർ ഷമീം എന്നിവർ പ്രസംഗിച്ചു.

എസ്  ജി ഒ യു ജില്ലാ ഭാരവാഹികളായി എൻ പി സൈനുദ്ദീൻ (പ്രസിഡണ്ട്), എൻ ബി അഷ്‌റഫ് (വൈസ് പ്രസിഡണ്ട്) കെ ശംസുദ്ധീൻ (ജനറൽ സെക്രട്ടറി), റാഷിദ് (സെക്രട്ടറി), സെഡ് എ അൻവർ ഷമീം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


Keywords: News, Kerala, Kasaragod, Civil Service, TE Abdullah, Need to build a civil service committed to the public: TE Abdullah

Post a Comment