Join Whatsapp Group. Join now!

ആധുനിക സൗകര്യങ്ങളോടെയുള്ള കാസർകോട് ജില്ലാ പഞ്ചായത്ത് വനിതാ കാന്റീൻ ഉദ്ഘാടനം ബുധനാഴ്ച

Kasargod District Panchayat Women's Canteen with modern facilities will be inaugurated on Wednesday #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത
കാസർകോട്: (my.kasargodvartha.com 25.08.2020) ജില്ലാ പഞ്ചായത്തിന് കീഴിലുളള വനിതാ കാന്റീൻ മികച്ച സൗകര്യങ്ങളോടെ പുതുക്കി പണിയുന്ന പ്രവൃത്തി പൂർത്തീകരിച്ചിരിക്കുകയാണ്. നിർദ്ധിഷ്ട കെട്ടിടത്തിന്റെ ഉദ്ഘാടനം കോവിഡ് പ്രോട്ടോകോൾ പാലിച്ച് 26.08.2020 ബുധനാഴ്ച രാവിലെ 10.30 മണിക്ക് എം എൽ എ എൻ എ നെല്ലിക്കുന്ന് നിർവ്വഹിക്കും. ജില്ലാ ആസ്ഥാനത്ത് എത്തിച്ചേരുന്നവർക്കും പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഗുണമേന്മയുളള മികച്ച ഭക്ഷണം നൽകുന്നതിന് ഇതിലൂടെ സാധിക്കും. 

Kasargod District Panchayat Women's Canteen with modern facilities will be inaugurated on Wednesday.

മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ച കാന്റീനിന്റെ പ്രവർത്തനം ജില്ലാ കുടുംബശ്രീ മിഷൻ മുഖാന്തിരമാണ് നടത്തുന്നത്. നൂറോളം പേർക്ക് ഇരിക്കാവുന്ന ചെറു മീറ്റിംഗ് ഹാൾ, റെസ്റ്റ് റൂമുകൾ എന്നിവ കാന്റീനിന്റെ ഭാഗമായി പണികഴിപ്പിച്ചിട്ടുണ്ട്. 50 ലക്ഷത്തോളം ചെലവിൽ നിർമാണം പൂർത്തിയായ കാന്റീന് കെട്ടിടം ഇതോടെ സിവിൽ സ്റ്റേഷൻ പരിധിയിലെ എറ്റവും വലിയ ഭക്ഷണശാലയായി മാറും.

Keywords: Kerala, News, Kasargod, Canteen, Woman, Facilities, Developed, Inauguration, Kasargod District Panchayat Women's Canteen with modern facilities will be inaugurated on Wednesday.

Post a Comment