ദുബൈ: (my.kasargodvartha.com 03.08.2020) എഡ്യു ഫോക്കസ് കരിയര്‍ ഗൈഡന്‍സ് ക്യാമ്പുമായി ദുബൈ കെ എം സി സി കാസര്‍കോട് ജില്ല കമ്മിറ്റി. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയില്‍ വിജയം നേടി ഉപരിപഠനം സംബന്ധിച്ച് ആശയക്കുഴപ്പത്തിലാകുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി അവരുടെ ഉപരി പഠനത്തിന് സഹായമാകുവാന്‍ വേണ്ടിയാണ് കെ എം സി സി എഡ്യു ഫോക്കസ് കരിയര്‍ ഇന്‍ഫോ എന്ന പേരില്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കോവിഡ് 19 പശ്ചാത്തലത്തില്‍ ശാരീരികമായി അകലം സൂക്ഷിക്കേണ്ടതിനാല്‍ കരിയര്‍
സംബന്ധമായ ആധികാരിക വിവരങ്ങള്‍ക്കായി ഓണ്‍ലൈന്‍ ക്യാമ്പാണ് നടത്തുന്നത്. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ കരിയര്‍ എക്‌സ്പര്‍ട്ടുമാരുടെ സേവനം ഓണ്‍ലൈന്‍ ക്യാമ്പില്‍ ലഭ്യമാണ്.
ഉപരിപഠനം, എന്‍ട്രന്‍സ് സംബന്ധവുമായ വിവരങ്ങള്‍, കേരളത്തില്‍ ലഭ്യമായ പ്രൊഫഷണല്‍, നോണ്‍ പ്രൊഫഷണല്‍ കോഴ്സുകള്‍, വിദേശ സര്‍വകലാശാല കോഴ്സുകളും അവയ്ക്ക് കേരളത്തിലെ സര്‍വകലാശാലയില്‍ നിന്നുള്ള അംഗീകാരങ്ങള്‍ തുടങ്ങി തൊഴില്‍ സംബന്ധമായ വിവരങ്ങള്‍ അറിയുന്നതിനും, സംശയ നിവാരണത്തിനുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശ്രയിച്ചു കൊണ്ടിരിക്കുന്ന പ്രശസ്തരായ പരിശീലകരുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എഡ്യു ഫോക്കസ് കരിയര്‍ ഇന്‍ഫോ ഓണ്‍ലൈന്‍ ക്യാമ്പില്‍ പങ്കെടുക്കാം. ഓഗസ്റ്റ് അഞ്ചു മുതല്‍ 15 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സിജി ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ മുജീബുല്ല, ഡോ. ഷരീഫ് പൊവ്വല്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 515 6946 (റാഫി പള്ളിപ്പുറം), 055 6743258 (സലാം കന്യപ്പാടി), 050 400 4490 (അഫ്‌സല്‍ മെട്ടമ്മല്‍), 050 398 8390 (സലാം തട്ടാഞ്ചേരി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Keywords: Gulf, News, Dubai, Kmcc, Dubai KMCC with Edyu Focus Career Guidance Camp