Join Whatsapp Group. Join now!

രക്തദാനം; കെ എം സി സിക്ക് ദുബൈ ഗവണ്‍മെന്റിന്റെ പ്രശംസ പത്രം

ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് ദുബൈ കെ എം സി സി Gulf, KMCC, KMCC Kasaragod, Dubai Govt., Blood Donation: KMCC honored by Dubai Govt.
ദുബൈ: (my.kasargodvartha.com 07.08.2020) ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ചു 1000 യൂണിറ്റ് രക്തം സമാഹരിക്കുക എന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കിയ ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയെ ദുബൈ ഹെല്‍ത്ത് അതോറിറ്റി പ്രശംസാ പത്രം നല്‍കി ആദരിച്ചു. 

അടിയന്തിര സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയുള്ള രക്ത സമാഹരണം ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്നസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച്

ദുബൈയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും, അല്‍ വാസല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് നടത്തിയ മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ നിന്നുമായി 1000 യൂണിറ്റ് രക്തം നല്‍കി. രണ്ട് മാസത്തിലായി ഏഴോളം ക്യാമ്പുകളാണ് അന്തരിച്ച ചെര്‍ക്കളം അബ്ദുല്ലയുടെ നാമദേയത്തില്‍ സംഘടിപ്പിച്ചത്. കെ എം സി സി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യദ്ദീന്‍ രക്തം ധാനം നല്‍കിക്കൊണ്ടാണ് ക്യാമ്പെയിന് തുടക്കം കുറിച്ചത്.

ദുബൈ ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ കോ ഓര്‍ഡിനേറ്റര്‍ സിജി ജോര്‍ജ് ജോസെഫ് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറത്തിന് പ്രശംസ പത്രം കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍, ദുബൈ ഹെല്‍ത്ത് അതോറിറ്റി ബ്ലഡ് ഡൊണേഷന്‍ ടീം സൂപര്‍വൈസര്‍ അന്‍വര്‍ വയനാട്, ബ്ലഡ് ഡൊണേഷന്‍ ടീം പ്രതിനിധി ശിഹാബ് തെരുവത്ത് എന്നിവര്‍ സംബന്ധിച്ചു.

കോവിഡ് 19 സാഹചര്യത്തില്‍ 1000 യൂണിറ്റ് രക്തം സമാഹരിക്കുക എന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാകക്കാന്‍ സഹായിച്ച മുഴുവന്‍ പേര്‍ക്കും ദുബൈ കെ എം സി സി നന്ദി അറിയിച്ചു. രക്തത്തിന്റെ ആവശ്യകത നാള്‍ക്കുനാള്‍ കുടിക്കൂടി വരുന്ന സാഹചര്യത്തില്‍ രക്തദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാരുണ്യ പ്രവര്‍ത്തനമാണെന്നും സര്‍ജ്ജറി വേളകളിലും, പ്രസവ വേളയില്‍ ഉണ്ടാകുന്ന അമിത രക്തസ്രാവം, പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖങ്ങള്‍, രക്താര്‍ബുധം, അപകടങ്ങളില്‍ ഉണ്ടാവുന്ന രക്തചൊരിച്ചില്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലൊക്കെയും പുതിയ രക്തം അനിവാര്യമായി വരുന്നു. രക്തബാങ്കുകളില്‍ എല്ലാ ഗ്രൂപ്പില്‍ പെട്ട രക്തവും ലഭ്യമാക്കണമെങ്കില്‍ സന്നദ്ധ രക്തദാനം രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
Dubai Govt., Blood Donation: KMCC honored by Dubai Govt.


Keywords: Gulf, KMCC, KMCC Kasaragod, Dubai Govt., Blood Donation: KMCC honored by Dubai Govt. 

Post a Comment