Join Whatsapp Group. Join now!

സക്കീര്‍ ഹുസൈനെ പി ഡി പി സംസ്ഥാന കൗണ്‍സിലിലേക്കും അഷ്‌റഫ് മുക്കൂറിനെ മണ്ഡലം ട്രഷററായും തെരഞ്ഞെടുത്തു

പി ഡി പി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ കൗണ്‍സില്‍ യോഗം ഓണ്‍ലൈനായി ചേര്‍ന്നു Zakir Hussain elected PDP state councilor and Ashraf Mukur elected constituency treasurer News, Kerala, Zakir Hussain elected PDP state councilor and Ashraf Mukur elected constituency treasurer
കാസര്‍കോട്: (my.kasargodvartha.com 18.07.2020) പി ഡി പി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ കൗണ്‍സില്‍ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. മണ്ഡലം പ്രസിഡണ്ട് യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. ഒഴിവ് വന്ന സംസ്ഥാന കൗണ്‍സിലിലേക്ക് പി.ഡി.പി മുന്‍ ജില്ലാ പ്രസിഡണ്ട് ഷെയ്ഖ് ഐ എസ് സക്കീര്‍ ഹുസൈനെയും പി ഡി പി കാസര്‍കോട് മണ്ഡലം ട്രഷററായി അഷ്‌റഫ് മുക്കൂറിനെയും യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

യോഗം സംസ്ഥാന കൗണ്‍സില്‍ അംഗം മുഹമ്മദ് സഖാഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ലത്തീഫ് കുമ്പഡാജെ, ഫാറൂഖ് തങ്ങള്‍, എം.ടി.ആര്‍ ഹാജി ആദൂര്‍, അബ്ദുല്ല ഊജന്തൊടി, ഷംസുദ്ദീന്‍.വി.എം. ബദിയടുക്ക, സിദ്ദീഖ് മഞ്ചത്തടുക്ക, പി.ടി.യു.സി ജില്ലാ സെക്രട്ടറി സിദ്ദീഖ് ബത്തൂല്‍, കുഞ്ഞിക്കോയ തങ്ങള്‍, ജിതീഷ് ഉളിയത്തടുക്ക, ഖാലിദ് ബാഷ, നസീര്‍ അണങ്കൂര്‍, ഹസൈനാര്‍ മുക്കൂര്‍, പൂക്കോയ തങ്ങള്‍, സി.വി. നാസര്‍, റഫീഖ് തളങ്കര എന്നിവര്‍ സംബന്ധിച്ചു. ആബിദ് മഞ്ഞംപാറ സ്വാഗതവും ബാബു നെട്ടണിഗെ നന്ദിയും പറഞ്ഞു.

Keywords: News, Kerala,  Zakir Hussain elected PDP state councilor and Ashraf Mukur elected constituency treasurer

Post a Comment