Join Whatsapp Group. Join now!

നശിപ്പിച്ച തെരുവത്ത് ജി എല്‍ പി സ്‌കൂളിന്റെ ബോര്‍ഡ് പുന:സ്ഥാപിച്ചു

തെരുവത്ത് ജി എല്‍ പി സ്‌കൂളിന്റെ ബോര്‍ഡ് പുന:സ്ഥാപിച്ചു News, Kerala, The board of the GLP School restored the destroyed street
തളങ്കര: (my.kasargodvartha.com 15.07.2020) തെരുവത്ത് ജി എല്‍ പി സ്‌കൂളിന്റെ ബോര്‍ഡ് പുന:സ്ഥാപിച്ചു. സ്‌കൂളിന്റെ റോഡ് കൈയ്യേറി ബോര്‍ഡ് നശിപ്പിക്കുകയും വഴി തടസപ്പെടുത്തുകയും ചെയ്ത വീട്ടുടമസ്ഥനെതിരെ സ്‌കൂള്‍ അധികൃതര്‍ പോലീസിലും മുനിസിപ്പാലിറ്റിയിലും പരാതി നല്‍കിയിരുന്നു. സ്ഥലം സന്ദര്‍ശിച്ച മുനിസിപ്പല്‍ സെക്രട്ടറിയും വാര്‍ഡ് കൗണ്‍സിലര്‍ നൈമുന്നിസയും വഴി അളന്ന് രേഖപ്പെടുത്തി.

തുടര്‍ന്ന് നാട്ടുകാര്‍ നിര്‍മിച്ച പുതിയ ബോര്‍ഡ് മുനിസിപ്പല്‍ എഞ്ചിനീയറുടെയും വാര്‍ഡ് കൗണ്‍സിലര്‍ നൈമുന്നിസയുടെയും പി ടി എ പ്രസിഡണ്ട് ആഫിലയുടെയും നേതൃത്വത്തില്‍ പുന: സ്ഥാപിക്കുകയായിരുന്നു.
News, Kerala, The board of the GLP School restored the destroyed street



Keywords: News, Kerala, The board of the GLP School restored the destroyed street

Post a Comment