Join Whatsapp Group. Join now!

65 മദ്രസാധ്യാപകര്‍ക്ക് ബലിപെരുന്നാള്‍ ഭക്ഷ്യ കിറ്റുകളെത്തിച്ച് എസ് വൈ എസ് മഞ്ചേശ്വരം സര്‍ക്കിള്‍

കോവിഡ് പ്രതിസന്ധി മൂലം കടുത്ത സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിഭാഗമാണ് മദ്രസാധ്യാപകര്‍ sys distributed food kit for madrasa teachers
മഞ്ചേശ്വരം: (my.kasargodvartha.com 28.07.2020) സര്‍ക്കിള്‍ പരിധിയിലെ 65 മദ്രസാധ്യാപകരുടെ വീടുകളിലേക്ക് ബലി പെരുന്നാള്‍ ഭക്ഷ്യ കിറ്റുകളുമായി എസ്.വൈ.എസ് മഞ്ചേശ്വരം സര്‍ക്കിള്‍ സാന്ത്വനം. കോവിഡ് പ്രതിസന്ധി മൂലം കടുത്ത സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിഭാഗമാണ് മദ്രസാധ്യാപകര്‍. ജോലി നഷ്ടപ്പെടുകയോ നാമ മാത്രമായ ശമ്പള കൈപ്പറ്റി ജോലിയില്‍ തുടരുകയോ ചെയ്യുന്ന മദ്രസാ അധ്യാപരുടെ കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്.


ഇവര്‍ക്ക് ചെറിയൊരു ആശ്വാസം എന്ന നിലയിലാണ് എസ് വൈ എസ് സാന്ത്വനം രംഗത്തിറങ്ങി ഭക്ഷ്യ വിഭവങ്ങള്‍ കൈമാറിയത്. എസ് വൈ എസ് മഞ്ചേശ്വരം സര്‍ക്കിള്‍ പ്രസിഡന്റ് യഅഖൂബ് നഈമി, ജനറല്‍ സെക്രട്ടറി മൊയ്തീന്‍ മൂടംബയല്‍, ഫൈനാന്‍സ് സെക്രട്ടറി ഹാരിസ് ഹാജി സൈഗം വിതരണത്തിന് നേതൃത്വം നല്‍കി.


Keywords: Kerala, News, Sys, Food kit, sys distributed food kit for madrasa teachers

Post a Comment