Join Whatsapp Group. Join now!

കുമ്പളയിലെ പോലീസ് മമ്മൂഞ്ഞി ഓര്‍മ്മയായിട്ട് രണ്ട് പതിറ്റാണ്ട്

ഒരു പോലീസുകാരനില്‍ നിന്ന് അല്‍പം വഴിമാറി സഞ്ചരിക്കുകയായിരുന്നു മമ്മൂഞ്ഞി Rememberence of kumbala police mammunji
അനുസ്മരണം/ എം എ മൂസ മൊഗ്രാല്‍

(my.kasargodvartha.com 22.07.2020) കുമ്പള മാവിനകട്ട സ്വദേശി പോലീസ് മമ്മൂഞ്ഞ് ഓര്‍മ്മയായിട്ട് രണ്ട് പതിറ്റാണ്ട്.1944ലാണ് സംസ്ഥാന രൂപീകരണത്തിന് മുന്‍പ് അന്നത്തെ മദിരാശി പോലീസില്‍ കോണ്‍സ്റ്റബിളായി  നിയമിതനാകുന്നത്. ചെറുപ്പത്തിന്റെ ചോരത്തിളപ്പുമായി പ്രശ്‌നങ്ങളില്‍ ഇടപെട്ടു ആളാവാനൊന്നും മമ്മൂഞ്ഞിക്ക്  അന്ന് താല്‍പര്യമില്ലായിരുന്നു. ഒരു പോലീസുകാരനില്‍ നിന്ന് അല്‍പം വഴിമാറി സഞ്ചരിക്കുകയായിരുന്നു മമ്മൂഞ്ഞി. അന്നത്തെ കോണ്‍സ്റ്റബിളിന് ഇന്നത്തെ പോലീസ് സൂപ്രണ്ടിന്റെ  പവര്‍ ഉണ്ടായിരുന്നു എന്നത് വേറെ കാര്യം. അന്വേഷണത്തില്‍ മേലുദ്യോഗസ്ഥരുടെ ഇടപെടലുകളോ, ശകാരങ്ങളോ ഉണ്ടായിരുന്നില്ല. അതിനുള്ള സാഹചര്യവും മമ്മൂഞ്ഞ് ഉണ്ടാക്കി കൊടുത്തതുമില്ല. ഡിപ്പാര്‍ട്ട്‌മെന്റിന്  മാതൃകയാക്കാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും, നിലപാടുകളുമാണ് പ്രശ്‌നപരിഹാരത്തിന് പോലീസ് മമ്മൂഞ്ഞ് കണ്ടെത്തിയ വഴി.

പോലീസ് കോണ്‍സ്റ്റബിളായി നിയമിതനായത് മുതല്‍ ഒരുവര്‍ഷംകൊണ്ട് മമ്മൂഞ്ഞി  കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനും, കുറ്റാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുന്നതിലും, പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും പ്രത്യേക താല്‍പര്യം കാണിച്ചത് കൊണ്ടാകാം 25 വര്‍ഷത്തെ സേവനത്തിനി  ടയില്‍ 60 ല്‍പരം  പാരിതോഷികങ്ങള്‍ മമ്മൂഞ്ഞിയെ  തേടിയെത്തിയത്. രാഷ്ട്രപതിയില്‍ നിന്നും, ഗവര്‍ണര്‍മാറില്‍ നിന്നും, മുഖ്യമന്ത്രിമാരില്‍ നിന്നുമൊക്കെ എം മമ്മൂഞ്ഞിക്ക് വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചിരുന്നു. അന്നത്തെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലും പോലീസ് കോണ്‍സ്റ്റബിളായി മമ്മൂഞ്ഞി സേവനമനുഷ്ഠിച്ചിരുന്നു.

Kerala, Article, Kumbala, Remenberence, Police, Mammunji, Rememberence of kumbala police mammunji

കുറ്റവാളികളെന്ന്  മുദ്രകുത്തപ്പെടുന്നവര്‍ക്ക് ഏത് പോലീസ് സ്റ്റേഷനിലാ  യാലും അവഗണന യായിരിക്കും കണ്ടുവരാറുള്ളത്. പോലീസ് മുറയോടെയുള്ള ചോദ്യം ചെയ്യലാണ് രീതി. അവരോട്  സംസാരിക്കാനോ, അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ പോലീസുകാര്‍ താല്പര്യം കാട്ടാറില്ല. അവരെ  നന്നാക്കിയിട്ട് കാര്യമില്ല എന്നാണ് എല്ലാവരുടെയും ചിന്ത. ഈ സംസ്‌കാരത്തിന് മാറ്റംവരുത്തിയ പോലീസ് കോണ്‍സ്റ്റബിളായിരുന്നു കുമ്പളയിലെ പോലീസ് മമ്മൂഞ്ഞി. ഈ വ്യത്യസ്ത ശൈലി കൊണ്ടായിരിക്കാം നിരവധി കുറ്റവാളികളെ പോലീസ് മമ്മൂഞ്ഞിക്ക്  നിയമത്തിന്റെ  മുന്‍പില്‍ കൊണ്ടുവരുന്നതിന് സഹായകമായതും.

മദിരാശി പോലീസ് സര്‍വീസിലാ  യിരുന്നപ്പോള്‍ ഒരു വിവാദമായ പണാപഹരണ കേസ് (ക്രൈം199/47)ലെ പ്രതിയെ അറസ്റ്റ് ചെയ്തു മമ്മൂഞ്ഞ് ഏറെ ശ്രദ്ധ നേടിയത്. കന്യാകുമാരി കാരനായിരുന്ന പ്രതിയെ മുംബൈ നാസിക്കില്‍ വെച്ചായിരുന്നു അതിസാഹസികമായി പിടികൂടിയത്. പിന്നീട് മംഗലാപുരം സൗത്ത് പോലീസ് സ്റ്റേഷനിലെ ക്രൈം 66/47 പ്രതി ഗുണ്ടാ തലവനായിരുന്ന അപ്പണ്ണയേയും അറസ്റ്റ് ചെയ്തതോടെ മമ്മൂഞ്ഞിയെ  തേടി തുടക്കത്തില്‍ തന്നെ പാരിതോഷികങ്ങളും, മേലുദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനങ്ങളും വന്നുതുടങ്ങിയിരുന്നു. വളരെ തന്ത്രപരമായി ട്ടാണ് ഓരോ കേസിലും മമ്മൂഞ്ഞ് ഇടപ്പെട്ടിരുന്നത്. അപ്പണ്ണ എന്ന  ഗുണ്ടാത്തലവന്‍ നിരവധി പോലീസ് ഉദ്യോഗസ്ഥന്മാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും പ്രതിയായിരുന്നു. അതുകൊണ്ടാകണം പോലീസ് സേനയില്‍ നിന്ന്  ആ കാലത്ത് മമ്മൂഞ്ഞിക്ക് ഏറെ പ്രശംസകള്‍ നേടാനായി.

കള്ളലോട്ടറി അടിച്ചു പൊതു ജനങ്ങളെ കബളിപ്പിക്കുന്ന പ്രതിയേയും, പതിനഞ്ചംഗ സംഘത്തെയും ഇതേ കാലയളവില്‍ തന്നെ മമ്മൂഞ്ഞ് പിടികൂടി അറസ്റ്റ് ചെയ്തത് മമ്മൂഞ്ഞിയുടെ നിസ്വാര്‍ത്ഥ സേവന പാതയിലെ മറ്റൊരു നാഴികക്കല്ലായിരുന്നു. മൈസൂര്‍ പോലീസില്‍ സ്‌പെഷ്യല്‍  ഡ്യൂട്ടിയിലായിരുന്ന കാലത്തും കള്ളനോട്ട് കേസിലെ പിടികിട്ടാപ്പുള്ളികളെ പോലും പിടിച്ചു കെട്ടിയത് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ മാരെ പോലും ഞെട്ടിച്ചിരുന്നു. ചിക്കമംഗളൂരുവിലും  കുറ്റവാളികളെ പിടികൂടാന്‍ മമ്മൂഞ്ഞി കാണിച്ച സാഹസം ഏറെ പ്രശംസ നേടാന്‍ സഹായകമായിരുന്നു.

ഒരു മനുഷ്യന്‍ കുറ്റവാളിയാകുന്നതിന് പിന്നില്‍ അവന്‍ പോലുമറിയാത്ത ഒരു കാരണമുണ്ടാകുമെന്ന് എല്ലാ പോലീസുകാര്‍ക്കും അറിയാം. ആ കാരണം അവരെ തന്നെ ബോദ്ധ്യപ്പെടുത്തി കേസില്‍ ഇടപ്പെട്ടയാളാണ് പോലീസ് മമ്മൂഞ്ഞി. സമൂഹത്തില്‍ കുറ്റവാളികളെയും, അക്രമികളെയും സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ''മുളയിലെ നുള്ളുക 'എന്ന പരമ്പരാഗത പോലീസ് മുറ കളില്‍ നിന്ന് മാറിയാണ് പോലീസ് മമ്മൂഞ്ഞി തന്റെ സര്‍വീസിനിടയില്‍ സഞ്ചരിച്ചത്.

തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ അറുപതില്‍പ്പരം പാരിതോഷികങ്ങളും മെഡലുകളും മമ്മൂഞ്ഞിയെ  തേടിയെത്തുമ്പോഴും 26 കൊല്ലത്തെ സര്‍വീസിന് ഇടയില്‍ യാതൊരു തരത്തിലുള്ള ശിക്ഷാനടപടികള്‍ക്കും  വിധേയമാകാതെ തലയുയര്‍ത്തി നിലയുറപ്പിച്ച പോലീസുകാരനായിരുന്നു മമ്മൂഞ്ഞി.1971 സ്വാതന്ത്ര്യ ദിനത്തില്‍ മമ്മൂഞ്ഞിക്ക് കീര്‍ത്തിമുദ്രദാനം ലഭിച്ചത് വലിയ അംഗീകാരമായിരുന്നു. ബീഫാത്തിമയാണ് ഭാര്യ. മക്കളും, പേരക്കുട്ടികളുമാ  യി നൂറോളം കുടുംബാംഗങ്ങള്‍ കുമ്പളയിലും, പരിസരപ്രദേശങ്ങളിലുമായി മമ്മൂഞ്ഞിക്കുണ്ട്. മമ്മൂഞ്ഞി വിട പറഞ്  രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും കുമ്പള ക്കാരുടെ മനസ്സില്‍ ഇന്നും ആ നീതിമാനായ പോലീസുകാരനെ ഓര്‍മ്മിക്കുന്നു.. സ്മരിക്കുന്നു....!



Keywords: Kerala, Article, Kumbala, Remenberence, Police, Mammunji, Rememberence of kumbala police mammunji

Post a Comment