മൊഗ്രാല്‍: (my.kasargodvartha.com 05.07.2020) ജി വി എച്ച് എസ് എസ് മൊഗ്രാല്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി മൊഗ്രാലിന്റെ അഭിമാനമായി മാറിയ ഫാത്തിമ നിഹ, 9 വിഷയങ്ങളില്‍ എ പ്ലസ് നേടിയ ആയിഷത്ത് തന്‍സീറ, ഫാത്തിമത്ത് ഫാരിസ എം കെ എന്നിവരെ അഭിനന്ദിച്ചു. പി ടി എ പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങള്‍, മുന്‍ പി ടി എ പ്രസിഡന്റ് പി എ മുഹമദ് ആസിഫ്, എകസിക്യൂട്ടിവ് അംഗം റിയാസ് മൊഗ്രാല്‍ എന്നിവര്‍ കുട്ടികളുടെ വീട്ടിലെത്തിയാണ് അഭിനന്ദനം അറിയിച്ചത്.
മൊഗ്രാല്‍ സ്വദേശിയും ഇപ്പോള്‍ ചെമ്മനാട് സ്ഥിരം താമസമാക്കിയ അബ്ദുല്‍ നാസര്‍-സല്‍വ ദമ്പതികളുടെ മകളാണ് ഉയര്‍ന്ന വിജയം വരിച്ച ഫാത്തിമ നിഹ. സ്‌കൂളില്‍ വെച്ച് രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് പരിപാടി നടത്തി വിജയിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പി ടി എ ഇപ്പോള്‍.

Keywords: Kerala, News, Mark, SSLC, GVHSS Felicitates students scored good marks in SSLC