Join Whatsapp Group. Join now!

കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിക്കിത് അഭിമാന മുഹൂര്‍ത്തം; കല്ലട്ര അബ്ബാസ് ഹാജിയുടെ നാമഥേയത്തില്‍ ഒരുക്കിയ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ പ്രവാസികള്‍ നാടണഞ്ഞു

കല്ലട്ര അബ്ബാസ് ഹാജിയുടെ നാമഥേയത്തില്‍ ഒരുക്കിയ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ പ്രവാസികള്‍ നാടണഞ്ഞു chartered flight in the name of Kallatra Abbas Haji landed in kannur airport
ദുബൈ: (my.kasargodvartha.com 28.07.2020) കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിക്കിത് അഭിമാന മുഹൂര്‍ത്തം. കല്ലട്ര അബ്ബാസ് ഹാജിയുടെ നാമഥേയത്തില്‍ ഒരുക്കിയ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ പ്രവാസികള്‍ നാടണഞ്ഞു. ഏറ്റവും അര്‍ഹരായ യാത്രക്കാരെയും കൊണ്ടാണ് ദുബൈയില്‍ നിന്നും ഫ്‌ളൈ ദുബൈ വിമാനം ജൂലൈ 26ന് കണ്ണൂരില്‍ ഇറങ്ങിയത്.

യാത്രക്കാരെ അവരവരുടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെത്തിക്കാനും ബസ് സര്‍വ്വീസുമൊരുക്കി. സ്വന്തം വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഉള്ളവരെ അവരവരുടെ വീടുകളിലേക്കും അതില്ലാത്തവര്‍ക്ക് മേല്‍പ്പറമ്പ് മേഖല കമ്മിറ്റിയുമായി സഹകരിച്ച് ഒരുക്കിയ സൗജന്യ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും എത്തിച്ചാണ് കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ദൗത്യം പൂര്‍ത്തീകരിച്ചത്.


ദുബൈ എയര്‍പോര്‍ട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്വാറന്റൈന്‍ സെന്ററുകളിലേക്കുള്ള സൗജന്യ ബസ് പാസ് വിതരണോത്ഘാടനം ദുബാൈ സംസ്ഥാന കെ എം സി സി ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍ നിര്‍വഹിച്ചു. യാത്രക്കാര്‍ക്കുള്ള സ്നാക്സ്, റെഫ്രഷ്‌മെന്റ്, മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ അടങ്ങിയ ട്രാവല്‍ കിറ്റ് വിതരണോദ്ഘാടനം അമീര്‍ കല്ലട്ര നിര്‍വഹിച്ചു.

ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി ആക്റ്റിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം, പഞ്ചായത്ത് കെഎംസിസി ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഹനീഫ് കട്ടക്കാല്‍, ആസിഫ് ബോസ്, സി എ ഫറാസ് മേല്‍പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kerala, Gulf, News, Kmcc, chartered flight in the name of Kallatra Abbas Haji landed in kannur airport

Post a Comment