Join Whatsapp Group. Join now!

മഹല്ല് പരിധിയിലെ മുഴുവന്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് സൗജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കി

മഹല്ല് പരിധിയിലെ മുഴുവന്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് സൗജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കി. കളനാട് ഹൈദ്രോസ് Kerala, News, UAE Kalanad Muslim Jamaath distributed books for madrasa students
കളനാട്: (my.kasargodvartha.com 17.06.2020) മഹല്ല് പരിധിയിലെ മുഴുവന്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് സൗജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കി. കളനാട് ഹൈദ്രോസ് മുസ്ലിം ജമാഅത്തിന് കീഴിലുള്ള ഇആനത്തുല്‍ ഇസ്ലാം, ഹദ്ദാദ് നഗര്‍ ബുസ്താനുല്‍ ഉലൂം, അയ്യങ്കോല്‍ ബദരിയ  എന്നീ മദ്രസകളിലെ ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കിയത്. വര്‍ഷങ്ങളായി ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കിവന്നിരുന്നു. എന്നാല്‍ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി കാരണം പഠനം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തവണ എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്.

പുസ്തക കൈമാറ്റ ചടങ്ങ് ഖത്വീബ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. കളനാട് ഹൈദ്രോസ് ജമാഅത്ത് കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹാജി കോഴിത്തിടില്‍, ജമാഅത്ത് ട്രഷറര്‍  ശരീഫ് അച്ചു സംസാരിച്ചു.

ഇആനത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ഥികളുള്ള പാഠപുസ്തകങ്ങള്‍ യു എ ഇ കളനാട് ജമാഅത്ത് പ്രസിഡണ്ട് കെ പി അബ്ബാസ്, പി ടി എ പ്രസിഡണ്ട് ഉമ്പു ഹാജി തായലിനെ ഏല്‍പിച്ചു. അയ്യങ്കോല്‍ ബദരിയ മദ്രസ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ യു എ ഇ കളനാട് ജമാഅത്ത് ഉപദേഷ്ടാവ് മിലിട്ടറി അഹ്മദ് ഹാജി അയ്യങ്കോല്‍ ഇമാം ഹബീബ് ഫൈസിക്ക് നല്‍കി. ഹദ്ദാദ് നഗര്‍ ബുസ്താനുല്‍ ഉലൂം മദ്രസ വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകങ്ങള്‍  യു എ ഇ കളനാട് ജമാഅത്ത് ട്രഷറര്‍ റഹീം തോട്ടത്തില്‍ ഹദ്ദാദ് മസ്ജിദ് പ്രസിഡണ്ട് സി ബി അബ്ദുര്‍ റഹ് മാന്‍ ഹാജിക്ക് കൈമാറി. കഴിഞ്ഞ ആഴ്ച നിര്യാതനായ, ദീര്‍ഘ കാലം ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി അബ്ദുല്‍ ഖാദറിനെ ചടങ്ങില്‍ അനുസ്മരിച്ചു.

ഖലീല്‍ ദാരിമി, സാലിഹ് ഹദ്ദാദ്, അബ്ദുല്‍ ഖാദര്‍ ഹാജി തളങ്കര, മൗലവി റഹ് മാന്‍, ശംസുദ്ദീന്‍ ഹാജി ഖത്തര്‍, മുഹമ്മദ് കുഞ്ഞി അയ്യങ്കോല്‍,  എ എം അബ്ദുര്‍ റഹ് മാന്‍ അയ്യങ്കോല്‍, ഹമീദ് പാരിസ്, ഹബീബ് ബസ് സ്റ്റാന്‍ഡ് സംബന്ധിച്ചു. സി ബി ശരീഫ് ഹാജി സ്വാഗതവും അസീസ് മദ്രാസ് നന്ദിയും പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വളരെ ലളിതമായാണ് പരിപാടി സംഘടിപ്പിച്ചത്.









Keywords: Kerala, News, UAE Kalanad Muslim Jamaath distributed books for madrasa students

Post a Comment