കാസര്‍കോട്: (my.kasargodvartha.com 09.06.2020) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഷോപ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) നേതൃത്വത്തില്‍ 30 കേന്ദ്രങ്ങളില്‍ തൊഴിലാളിസമരം സംഘടിപ്പിച്ചു. ലോക്ക്ഡൗണ്‍ മൂലം വാണിജ്യ വ്യാപാര മേഖലയില്‍ വരുമാന നഷ്ടപ്പെട്ട തൊഴിലാളികളെ സഹായിക്കാന്‍ കേന്ദ്രം സാമ്പത്തിക സഹായം അനുവദിക്കുക, ചില്ലറ വ്യാപാര മേഖലയെ പൂര്‍ണമായി തകര്‍ത്ത് കുത്തകകളുടെ കടന്നുവരവിന് അവസരമൊരുക്കുന്ന കേന്ദ്രനയം തിരുത്തുക, തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കുക തുടങ്ങിയവയാണ് ആവശ്യം.
ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ നിര്‍വഹിച്ചു. കെ രവീന്ദ്രന്‍, ടി വി സുധീഷ്, സ്മിത്ത് ബേത്തൂര്‍പാറ എന്നിവര്‍ സംസാരിച്ചു. വിദ്യാനഗറില്‍ ജില്ലാ സെക്രട്ടറി കെ രവീന്ദ്രനും ചെര്‍ക്കളയില്‍ എ നാരായണനും ഉദ്ഘാടനം ചെയ്തു. ഹൊസങ്കടിയില്‍ ഡി കമലാക്ഷ, കുറ്റിക്കോലില്‍ എന്‍ ടി ലക്ഷ്മി, മുന്നാട് ബി കെ ഗോപാലന്‍, കുണ്ടംകുഴിയില്‍ കെ മോഹനന്‍ , മേല്‍പറമ്പില്‍ ടി നാരായണന്‍, പാലക്കുന്നില്‍ എം ഗൗരി, പള്ളിക്കരയില്‍ മധു മുതിയക്കാല്‍, നീലേശ്വരത്ത് എം കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് പോസ്റ്റോഫീസിന് മുന്നില്‍ കെ വി രാഘവന്‍, കാഞ്ഞങ്ങാട് സര്‍ക്കിളില്‍ ടി നിതിന്‍, കാഞ്ഞങ്ങാട് മലനാട് ഹോട്ടലിന് മുന്നില്‍ കാറ്റാടി കുമാരന്‍, കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ഡി വി അമ്പാടി, ചെറുവത്തൂരില്‍ പി കമലാക്ഷന്‍, ചീമേനിയില്‍ സി വി രാജേഷ്, കാലിക്കടവില്‍ കെ വി ജനാര്‍ദനന്‍, പാണത്തൂരില്‍ പി തമ്പാന്‍, ഒടയംചാലില്‍ പി ദാമോദരന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

Keywords: Kerala, News, Shops and Commercial Employees Union Employment strike conducted