Join Whatsapp Group. Join now!

ചര്‍ളടുക്ക ജമാഅത്ത് പ്രസിഡണ്ട് ഷെയ്ഖ് അലി ഹാജി നിര്യാതനായി

പൗരപ്രമുഖനും ദീര്‍ഘകാലം ചര്‍ളടുക്ക ജമാഅത്ത് പ്രസിഡണ്ടുമായ ഓട്ടിനടുക്കം ഷെയ്ഖ് അലി ഹാജി (72) നിര്യാതനായി Kerala, News, Sheikh Ali Haji passed away
ബദിയടുക്ക: (my.kasargodvartha.com 12.06.2020) പൗരപ്രമുഖനും ദീര്‍ഘകാലം ചര്‍ളടുക്ക ജമാഅത്ത് പ്രസിഡണ്ടുമായ ഓട്ടിനടുക്കം ഷെയ്ഖ് അലി ഹാജി (72) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു.

ഭാര്യ: നഫീസ (ആരിക്കാടി). മക്കള്‍: സലീം (വ്യാപാരി), അബ്ദുര്‍ റഹീം (അബൂദാബി). മരുമക്കള്‍: ഫൗസിയ (മീത്തല്‍ നെക്രാജെ), മസീന. സഹോദരങ്ങള്‍: മുഹമ്മദ് ഹാജി ഗുല്‍സാര്‍, ഹസൈനാര്‍ ഹാജി, ദൈനബി, ബീവി, പരേതരായ വൈ സീതി, വൈ ഇസ്മാഈല്‍ ഹാജി, മൊയ്തീന്‍. ഖബറടക്കം വെള്ളിയാഴ്ച അസര്‍ നിസ്‌കാരാനന്തരം ചര്‍ളടുക്ക ബദ് രിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Kerala, News,  Sheikh Ali Haji passed away



Keywords: Kerala, News,  Sheikh Ali Haji passed away

Post a Comment