Join Whatsapp Group. Join now!

പട്‌ളയില്‍ ഓണ്‍ലൈന്‍ പഠനത്തിന് തുടക്കമായി

സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പട്‌ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു Kerala, News, Online study started in Patla
പട്‌ള: (my.kasargodvartha.com 16.06.2020) സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പട്‌ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. ഓണ്‍ലൈന്‍ പഠനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പട്‌ല ജംഗ്ഷനിലുള്ള യുനൈറ്റഡ് പട്‌ള ക്ലബിന്റെ ഓഫീസില്‍ ഹെഡ്മാസ്റ്റര്‍ പി. ആര്‍. പ്രദീപ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. യുനൈറ്റഡ് പട്‌ല പ്രസിഡന്റ് ഇല്യാസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.എ. മജീദ്, പി ടി എ പ്രസിഡണ്ട് എച്ച് കെ അബ്ദുര്‍ റഹ് മാന്‍, എസ് എം സി ചെയര്‍മാന്‍ സി. എച്ച് അബൂബക്കര്‍, വികസന കമ്മറ്റി ചെയര്‍മാന്‍ സൈദ് കെ.എം., ക്ലബ് - സന്നദ്ധ സംഘടനാ പ്രതിനിധികളായ സമീര്‍ പട്‌ല (യുനൈറ്റഡ് പട്‌ല), ഇഖ്ബാല്‍ പട്‌ല (സ്റ്റാര്‍ ക്ലബ്), അസ്ലം പട്‌ല (കണക്ടിംഗ് പട്‌ല), സലീം പട്‌ല (പട്‌ല യൂത്ത് ഫോറം), എം. ടി. മുസ്തഫ (സംഘം ക്ലബ്) സംസാരിച്ചു. അസ്ലം മാവിലെ സ്വാഗതവും പി ടി ഉഷ ടീച്ചര്‍ നന്ദിയും പറഞ്ഞു.

സ്വന്തം വീടുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാച്ച കുട്ടികള്‍ക്ക് വേണ്ടിയാണ് സൗകര്യം ഒരുക്കുന്നതെന്ന് കോര്‍ഡിനേഷന്‍ ഇന്‍ ചാര്‍ജ് പി ടി ഉഷ ടീച്ചര്‍ പറഞ്ഞു. ഓണ്‍ലൈന്‍ പഠനത്തിനുള്ള ഭൗതിക സാഹചര്യം ഒരുക്കുവാനാവശ്യപ്പെട്ടുള്ള പിടിഎയുടെ അഭ്യര്‍ത്ഥനയ്ക്ക് പട്‌ലയിലെ ക്ലബ്ബുകള്‍, സാംസ്‌ക്കാരിക സംഘടനകള്‍ വളരെ അനുകൂലമായ പ്രതികരണമാണ് നടത്തിയതെന്ന് പട്‌ല ജി.എച്ച്. എസ്. എസ് പ്രിന്‍സിപ്പാള്‍ പി.സി. തോമസ്, ഹെഡ്മാസ്റ്റര്‍ പീ. ആര്‍. പ്രദീപ്  എന്നിവര്‍ അറിയിച്ചു.
Kerala, News, Online study started in Patla

യുനൈറ്റഡ് പട്‌ല എഫ് സി, സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, പട്‌ല യൂത്ത് ഫോറം, കണക്ടിംഗ് പട്‌ല, സംഘം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നീ സന്നദ്ധ സംഘടനകളാണ് സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നത്. കൂടുതല്‍ ക്ലബുകള്‍ - സാംസ്‌കാരിക കൂട്ടായ്മകള്‍ ഇനിയും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസ് മോണിറ്റര്‍ ചെയ്യാന്‍ അസ്ലം പട്‌ലയുടെ നേതൃത്വത്തില്‍ പി ടി എ- എസ് എം സി ഭാരവാഹികള്‍ അടങ്ങുന്ന മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചിട്ടുണ്ട്.

പട്‌ലയില്‍ നാലോളം കേന്ദ്രങ്ങളിലാണ് നിലവില്‍ ഓണ്‍ ലൈന്‍ പഠന സംവിധാനമൊരുക്കുന്നത്.


Keywords: Kerala, News, Online study started in Patla

Post a Comment