കളനാട്: (my.kasargodvartha.com 10.06.2020) കളനാട് ഹൈദ്രോസ് ജമാഅത്തിന്റെ ദീര്‍ഘ കാലം സെക്രട്ടറി ആയിരുന്ന കെ പി അബ്ദുല്‍ ഖാദര്‍ (67) നിര്യാതനായി. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സഞ്ജീവനി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പഴയകാല വ്യവസായി മൂന്നാംകടവിലെ പരേതനായ അബ്ദുല്ല ഹാജി (ഉമ്പു ഹാജി)യുടെ മകനാണ്.
സമസ്തയുടെ പോഷക സംഘടനകളുടെ നേതൃനിരയില്‍ സജീവ സാന്നിധ്യമായിരുന്നു അബ്ദുല്‍ ഖാദര്‍. കാല്‍ നൂറ്റാണ്ടുകാലമായി കോട്ടിക്കുളം റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ട്രഷറര്‍ ആയിരുന്നു. സുന്നി യുവജന സംഘം ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു.
മുസ്ലിം ലീഗിന്റെ മണ്ഡലം കൗണ്‍സില്‍ അംഗം, ജില്ലാ കൗണ്‍സില്‍ അംഗം തുടങ്ങിയ നിലയില്‍ നേതൃനിരയില്‍ പ്രവത്തിച്ചിരുന്നു.സംഘടനാ പ്രവര്‍ത്തന രംഗത്തും ജമാഅത്തിന്റെ സെക്രട്ടറി എന്ന നിലയിലും ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ സഹചാരിയായിരുന്നു.
മാതാവ്: പരേതയായ ആസിയ. ഭാര്യ: സൈനബ് (പരേതനായ മുക്രി ഹസൈനാറിന്റെ മകള്‍). മക്കള്‍: ബഷീര്‍, അബ്ദുല്ല, സഈദ്, ശഫീഖ്, സാഇറ. മരുമക്കള്‍: റാഷിദ പൂച്ചക്കാട്, അസ്മ മുക്കുന്നോത്ത്, അന്‍വറ അംഗടിമുഗര്‍, സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ബീഫാത്വിമ ഉദുമ പടിഞ്ഞാര്‍, മര്‍യം കോട്ടിക്കുളം, ഖദീജ കളനാട്, ആമിന കളനാട്, പരേതയായ നഫീസ കടക്കാല്‍. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

Keywords: Kerala, News, Obituary, Kalanad KP Abdul Khader passes away