Join Whatsapp Group. Join now!

വഖഫ് സ്വത്ത് തട്ടിയെടുത്തെന്ന ആരോപണ വിധേയരായ എം സി ഖമറുദ്ദീന്‍ എം എല്‍ എയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറും രാജിവെണമെന്നാവശ്യപ്പെട്ട് ഐ എന്‍ എല്‍ ജനകീയ പ്രതിഷേധം 26ന്

തൃക്കരിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാമിയ സഅദിയ്യ ഇസ്ലാമിയ്യയുടെ യത്തീംഖാനയുടെ കീഴിലുള്ള വഖഫ് ഭൂമി തട്ടിയെടുത്തന്ന ആരോപണത്തിന് Kerala, News, INL Protest against league leaders
കാസര്‍കോട്: (my.kasargodvartha.com 25.06.2020) തൃക്കരിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാമിയ സഅദിയ്യ ഇസ്ലാമിയ്യയുടെ യത്തീംഖാനയുടെ കീഴിലുള്ള വഖഫ് ഭൂമി തട്ടിയെടുത്തന്ന ആരോപണത്തിന് വിധേയരായ മുസ്ലിം ലീഗ് നേതാക്കളായ മഞ്ചേശ്വരം എം എല്‍ എ എം.സി. ഖമറുദ്ദീനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉള്‍പെടെയുള്ള ജനപ്രതിനിധികളും രാജിവെക്കണമെന്നാവശ്യപ്പെട്ടു ഐ.എന്‍.എല്‍. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26 വൈകുന്നേരം നാലു മണിക്ക് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.

ഉപ്പള, കാസര്‍കോട്, ബേക്കല്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അറിയിച്ചു.

Keywords: Kerala, News, INL Protest against league leaders
  < !- START disable copy paste -->   

Post a Comment