Join Whatsapp Group. Join now!

സര്‍വകലാശാല റാങ്ക് ജേതാക്കള്‍ക്ക് ദുബൈ കെ എം സി സി ഉപഹാരം നല്‍കി

സര്‍വകലാശാല ബിരുദ - ബിരുദാനന്തര പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയവര്‍ക്ക് ദുബൈ കെ എം സി സി മണ്ഡലം കമ്മിറ്റി ഉപഹാരം ന Kerala, News, Rank holders, KMCC, Dubai, Dubai KMCC felicitated university rank winners.
തൃക്കരിപ്പൂര്‍: (my.kasargodvartha.com 24.06.2020) സര്‍വകലാശാല ബിരുദ - ബിരുദാനന്തര പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയവര്‍ക്ക് ദുബൈ കെ എം സി സി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി. ബാഫഖി സൗധത്തില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ എം ടി പി കരീം ഉപഹാരം സമര്‍പ്പിച്ചു. ദുബൈ കെ എം സി സി മണ്ഡലം സെക്രട്ടറി ഷരീഫ് കൈതക്കാട് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറര്‍ ലത്ത്വീഫ് നീലഗിരി, സംസ്ഥാന കൗണ്‍സിലര്‍ എം എ സി കുഞ്ഞബ്ദുല്ല ഹാജി, എം എസ് എഫ് ജില്ലാ ട്രഷറര്‍ അസറുദ്ദീന്‍ മണിയനൊടി എന്നിവര്‍ പ്രസംഗിച്ചു.
Kerala, News, Rank holders, KMCC, Dubai, Dubai KMCC felicitated university rank winners.

ഒന്നാം റാങ്ക് ജേതാക്കളായ ഫാത്തിമ ഷിറിന്‍ (എം എസ് സി മൈക്രോബയോളജി), ടി ഫാത്തിമത്തുല്‍ സുഹറ (ബി എസ് സി പോളിമര്‍ കെമിസ്ട്രി), പ്യാരി സുമന്‍ (ബിഎ ഹിന്ദി), വി പി എം ഷാദിയ (ബിബിഎ - ട്രാവല്‍ ആൻഡ് ടൂറിസം) എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.

Keywords: Kerala, News, Rank holders, KMCC, Dubai, Dubai KMCC felicitated university rank winners.

Post a Comment