Join Whatsapp Group. Join now!

'ദേവിക മെമ്മോറിയല്‍ ക്ലാസ് മുറി' ഒരുക്കി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലെന്‍ ക്ലാസ് തുടങ്ങി ഒരാഴ്ച്ച പിന്നിട്ടിട്ടും വിദ്യാഭ്യാസ അവകാശത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍ക്കുള്ള Kerala, News, Devika memorial class room by fraternity movement
കാസര്‍കോട്: (my.kasargodvartha.com 1.06.2020) സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലെന്‍ ക്ലാസ് തുടങ്ങി ഒരാഴ്ച്ച പിന്നിട്ടിട്ടും വിദ്യാഭ്യാസ അവകാശത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍ക്കുള്ള 'ദേവിക മെമ്മോറിയല്‍ ക്ലാസ് മുറി'കളൊരുക്കി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി. സമാന്തര ക്ലാസ് മുറികളുടെ ജില്ലാതല ഉദ്ഘാടനം ദേലംപാടി കണ്ണംകോല്‍ കോളനിയില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ മുജാഹിദ് നിര്‍വ്വഹിച്ചു.

കോളനിയിലെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്കായി 'അവേക്ക്' കാസര്‍കോടിന്റെ സഹകരണത്തോട് കൂടിയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംവിധാനമൊരുക്കിയത്. ജില്ലയിലെ മുഴുവന്‍ കോളനികളിലും അടിയന്തിരമായി ഓണ്‍ലൈന്‍ ക്ലാസിനുള്ള സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, കന്നട, ഉറുദു ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ക്ലാസുകള്‍ അടിയന്തിരമായി ആരംഭിക്കണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍ സെക്രട്ടറി സി എ യൂസുഫ്, ജില്ലാ സെക്രട്ടറി ഷഹബാസ് കോളിയാട്, എന്‍ എം വാജിദ്, ഗ്രാമ പഞ്ചായത്ത് അംഗം കൊറഗപ്പറായി, അനീസ ടീച്ചര്‍, സിജ കുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Devika memorial class room by fraternity movement

Post a Comment