Join Whatsapp Group. Join now!

കോവിഡ് - 19: മുസ്ലിം ലീഗ് പ്രവാസി ഹെല്‍പ് ഡെസ്‌ക്ക് ബീച്ചാരക്കടവില്‍ തുറന്നു

കോവിഡിനെ തുടര്‍ന്ന് പ്രവാസ ലോകത്ത് നിന്നും വലിയപറമ്പ് പഞ്ചായത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതിനും അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും Kerala, News, Covid help desk opened
വലിയപറമ്പ്: (my.kasargodvartha.com 08.06.2020) കോവിഡിനെ തുടര്‍ന്ന് പ്രവാസ ലോകത്ത് നിന്നും വലിയപറമ്പ് പഞ്ചായത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതിനും അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും, അവരെ കൊണ്ടുവരാനുള്ള വാഹനം ഒരുക്കുന്നതിനും മുസ്ലിം ലീഗ് വലിയ പറമ്പ പഞ്ചായത്ത് കമ്മിറ്റി ബീച്ചാരക്കടവ് സൂപ്പര്‍ സോക്കര്‍ ബില്‍ഡിങ്ങില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. ജില്ലയില്‍ വിവിധ സന്നദ്ധ സംഘടനകള്‍ കോവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായി മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറക്കുന്നത് വലിയപറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയാണ്.

ബോംബൈയില്‍ നിന്നും വന്ന വലിയപറമ്പ് പഞ്ചായത്തുകാരനായ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പെ ഹെല്‍പ്പ് ഡെസ്‌കിന് തുടക്കമിട്ടങ്കിലും സ്‌ക്വാഡ് തിരിച്ച് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഒരു ഓഫീസ് തുറന്നത്. ഹെല്‍പ്പ് ഡസ്‌ക്  മുസ്ലിം ലീഗ് തൃക്കരിപ്പീര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എം ടി പി കരീം ഉദ്ഘാടനം ചെയ്തു. പ്രവാസി ഓണ്‍ലൈന്‍ ഡാറ്റാ കലക്ഷന്‍ സെല്ലിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും കരീം നിര്‍വഹിച്ചു.
Kerala, News, Covid help desk opened

മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍ സലാം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ കെ അഹമ്മദ് ഹാജി, കെ എം സി ഇബ്രാഹിം, എ മുസ്തഫ ഹാജി, ഉസ്മാന്‍ പാണ്ട്യാല, പി കെ സി അബ്ദുല്‍ ഖാദര്‍, സഈദ് വലിയപറമ്പ, ശുക്കൂര്‍ മാടക്കാല്‍, മുജീബ് പാണ്ട്യാല, എം സി ശരീഫ്, കെ സി ജുനൈദ്, പി കെ അബ്ദുല്‍ ഖാദര്‍, ടി പി റഹീം, പി കെ ശിഹാബ്, എം സി സുഹറ, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, ടി കെ ബി അബ്ദുല്‍ കരീം, യു കെ അഹ് മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.


Keywords: Kerala, News, Covid help desk opened

Post a Comment