മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 27.05.2020) മുസ്ലിം യൂത്ത് ലീഗ് ത്രീഡെ മിഷന്‍ പരിപാടി ശ്രദ്ധേയമാകുന്നു. ഇതിന്റെ ഭാഗമായി നേതാക്കളും പ്രവര്‍ത്തകരും സംസ്ഥാന വ്യാപകമായി വിവിധ പരിപാടികള്‍ നടത്തി. പ്രധാനമായും വീടും പരിസരവും കേന്ദ്രീകരിച്ച് മഴക്കാലത്തിന് മുമ്പേയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഇതിന് പുറമെ മൊഗ്രാല്‍ പുത്തൂര്‍ 15-ാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ജനമൈത്രി പോലീസിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും സാനിറ്ററൈസും മാസ്‌ക്കും ഗ്ലൗസും നല്‍കി.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ഡ് യൂത്ത് ലീഗ് പ്രസിഡണ്ട് ഡി എം നൗഫല്‍, അബ്ദുല്ലക്കുഞ്ഞി ഉദുമക്കും പോലീസ് സ്റ്റേഷനിലേക്കുള്ളത് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷഫീഖ് പീബീസ് ടൗണ്‍ പ്രബോഷന്‍ എസ് ഐ രൂപക്കും നല്‍കി. ജനമൈത്രീ ബീറ്റ് ഓഫീസര്‍ പ്രവീണ്‍, മാഹിന്‍ കുന്നില്‍, സവാദ് മൊഗര്‍ സംബന്ധിച്ചു.

Keywords: Kerala, News, youth leage distributed sanitizer and mask for police