Join Whatsapp Group. Join now!

ദുരന്തമുഖത്ത് സഹായഹസ്തവുമായി അവരെത്തി; താങ്ങായി ഗുരുനാഥന്‍മാരും

കോവിഡ് മഹാമാരിയില്‍ കഷ്ടത അനുഭവിക്കുന്ന 20 ഓളം കുടുംബങ്ങളെ കണ്ടെത്തി ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചുനല്‍കി മാതൃകയാവുകയാണ് അംബികാ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന Kerala, News, Old students association's help for poor
കാസര്‍കോട്: (my.kasargodvartha.com 04.05.2020) കോവിഡ് മഹാമാരിയില്‍ കഷ്ടത അനുഭവിക്കുന്ന 20 ഓളം കുടുംബങ്ങളെ കണ്ടെത്തി ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചുനല്‍കി മാതൃകയാവുകയാണ് അംബികാ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന. കോവിഡ് പ്രതിരോധ സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്നും രണ്ടും ഘട്ടത്തില്‍ മാസ്‌ക് വിതരണ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി മൂന്നാം ഘട്ടമെന്നോണമാണ് ഭഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തത്.

പരിപാടിയുടെ ഉദ്ഘാടനം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ഷാഫി മാഷിനു വേണ്ടി വൈസ് പ്രസിഡന്റ് ഗംഗാധരന്‍ ടി മലാംകുന്ന് കാസര്‍കോട് ചന്ദ്രഗിരി റോവര്‍ സ്‌കൗട്ട് കമ്മീഷണറും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ജനറല്‍ സെക്രട്ടറിയുമായ അജിത്ത് സി കളനാടിനും റോവര്‍ സ്‌കൗട്ട് ലീഡറും സംസ്‌കരിക പ്രവര്‍ത്തകനുമായ ശ്രീനാഥ് മേലോത്തിനും കിറ്റുകള്‍ കൈമാറി കൊണ്ട് നിര്‍വ്വഹിച്ചു.
Kerala, News, Old students association's help for poor


പരിപാടിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളായ ഭാസ്‌കരന്‍ ഉദുമ, ബാലകൃഷ്ണന്‍ ആറാട്ടുകടവും പങ്കെടുത്തു. 

Keywords: Kerala, News, Old students association's help for poor

Post a Comment