Join Whatsapp Group. Join now!

ലോക്ഡൗണ്‍; പുണ്യറമദാനില്‍ നജാത്തിന്റെ സ്വലാത്ത് മജ്‌ലിസ് ഇത്തവണ ഓണ്‍ലൈനിലൂടെ, ദിവസേന പങ്കെടുക്കുന്നത് നൂറുകണക്കിനാളുകള്‍

തെരുവത്ത് പള്ളിയില്‍ 25 വര്‍ഷത്തോളമായി നജാതുല്‍ ഇസ്ലാം സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നുവരികയായിരുന്ന സ്വലാത്ത് മജ്‌ലിസ് Kerala, News, Najath swalath Majlis conducting via online
തളങ്കര: (my.kasargodvartha.com 04.05.2020) തെരുവത്ത് പള്ളിയില്‍ 25 വര്‍ഷത്തോളമായി നജാതുല്‍ ഇസ്ലാം സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നുവരികയായിരുന്ന സ്വലാത്ത് മജ്‌ലിസ് ലോക്ഡൗണിനെ തുടര്‍ന്ന് നിരോധനങ്ങള്‍ ഏര്‍പെടുത്തിയതോടെ ഓണ്‍ലൈനിലൂടെ സംഘടിപ്പിക്കുന്നു. ലോക്ഡൗണില്‍ ആരാധനലായങ്ങള്‍ അടയ്ക്കുകയും കൂട്ടംകൂടുന്നത് നിരോധിക്കുകയും ചെയ്തതോടെയാണ് പുണ്യറമദാന്‍ മാസത്തില്‍ സ്വരമാധുര്യത്തിന്റെ ഈണങ്ങളുമായി സൂം ആപ്ലിക്കേഷന്‍ വഴി സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിക്കുന്നത്.
Kerala, News, Najath swalath Majlis conducting via online

നസീര്‍ അഹ് മദ്, മുഹമ്മദ് മുസ്തഫ എന്നിവര്‍ മുംബൈയില്‍ നിന്നുമാണ് സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കുന്നത്. കാസര്‍കോട്ടുകാര്‍ക്കു പുറമെ, ദുബൈ, മലേഷ്യ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 500ല്‍പരം ആളുകള്‍ ദിവസവും ഓണ്‍ലൈന്‍ സ്വലാത്ത് മജ്‌ലിസില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ ദിവസവും രാത്രിയാണ് സ്വലാത്ത് മജ്‌ലിസ് ആരംഭിക്കുന്നത്.

 
Keywords: Kerala, News, Najath swalath Majlis conducting via online

Post a Comment