Join Whatsapp Group. Join now!

എം എസ് എഫ് പ്രവര്‍ത്തകര്‍ സ്‌കൂളുകള്‍ അണുനാശിനി തളിച്ച് ശുചീകരിച്ചു

ബോവിക്കാനം ബി എ ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളും, യു പി സ്‌കൂളും എം എസ് എഫ് Kerala, News
ബോവിക്കാനം: (my.kasargodvartha.com 25.05.2020) ബോവിക്കാനം ബി എ ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളും, യു പി സ്‌കൂളും എം എസ് എഫ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അണുനാശിനി സ്‌പ്രേ ഉപയോഗിച്ച് ശുചീകരിച്ചു. പൊതു പരിക്ഷാ ദിവസങ്ങളിലെല്ലാം പരിക്ഷയ്ക്ക് ശേഷം അണുനാശിനി ഉപയോഗിച്ച് എം എസ് എഫ് ശുചീകരിക്കും.

യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. ഹാരിസ് ബി എം, ഷഫീഖ് മൈക്കുഴി, അഷ്റഫ് ബോവിക്കാനം, ഷരീഫ് മല്ലത്ത്, റംഷീദ് ബാലനടുക്കം, അഷ്ഫാദ് ബോവിക്കാനം, അല്‍ത്താഫ് പൊവ്വല്‍, സംറൂദ് നുസ്‌റത്ത് നഗര്‍, അബ്ദുല്‍ റഹ്മാന്‍, സവാദ്, സുഫൈല്‍, സംബന്ധിച്ചു.

Kerala, News, MSF workers clean the school with disinfectant

Keywords: Kerala, News, MSF workers clean the school with disinfectant

Post a Comment