Join Whatsapp Group. Join now!

വീടുകളിലിരുന്നു കൊണ്ട് പെരുന്നാളിനെ വരവേല്‍ക്കാനുള്ള സന്ദേശം നല്‍കി പെരുന്നാള്‍ കിറ്റുമായി നന്മ കൊട്ടിലങ്ങാട്

ഒരു മാസത്തെ പ്രാര്‍ത്ഥനാഭരിതമാക്കി ഭക്തിയുടെ പ്രഭ പരത്തിയ Kerala, News
കാസര്‍കോട്: (my.kasargodvartha.com 22.05.2020) ഒരു മാസത്തെ പ്രാര്‍ത്ഥനാഭരിതമാക്കി ഭക്തിയുടെ പ്രഭ പരത്തിയ പുണ്ണ്യറമളാനിനെ വിട ചൊല്ലി അയച്ചു ശവ്വാലമ്പിളി തെളിയുമ്പോള്‍ ആഘോഷത്തിന്റെ അലയൊലികള്‍ വാനില്‍ പരത്തുന്ന ഈദുല്‍ ഫിത്ര്‍ എന്ന ചെറിയ പെരുന്നാളിനെ മഹാമാരിയായി കൊണ്ടിരിക്കുന്ന കൊറോണ ഭീതിയില്‍ കഴിയുന്ന വിശാസികളോട് സ്വന്തം വീടുകളിലുരുന്ന് ആഘോഷിക്കണമെന്ന സന്ദേശമേകി പെരുന്നാളിനാവശ്യമായ ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകള്‍ നല്‍കി കൊണ്ട് ജീവകാരുണ്യ മേഖലകളില്‍ വര്‍ഷങ്ങള്‍ളുടെ പ്രവര്‍ത്തന മികവ് കൊണ്ട് പ്രശസ്തി നേടിയ നന്മ കൊട്ടിലങ്ങാട് മാതൃകയാവുകയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കാസര്‍കോട് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തില്‍ പെട്ട ചെറിയൊരു ദേശമായ കൊട്ടിലങ്ങാട് എന്ന സ്ഥലത്തുള്ള ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമകരമായി നാട്ടില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കുവാനും ജീവകാരുണ്യ മേഖലകളില്‍ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിക്കുവാനും വേണ്ടി നന്മ കൊട്ടിലങ്ങാട് ചാരിറ്റി സൊസൈറ്റി എന്നൊരു സംഘടനയ്ക്കു രൂപം കൊടുക്കുകയും ചെയ്തു.

മാസങ്ങള്‍ക്കുള്ളില്‍ തന്നെ വളരെയേറെ സദുദ്ദേശപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജില്ലക്കകത്ത് ഏറെ പരാമര്‍ശിക്കപെട്ടപ്പോള്‍ സമൂഹത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള സുമനസ്സുകള്‍ സംഘടനയുടെ പ്രവര്‍ത്തനത്തിനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വരികയായിരുന്നു. പല കാരണങ്ങളാല്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ കണ്ടെത്തി ഒരു പരിധി വരെ അവര്‍ക്കുള്ള സാമ്പത്തികവും ശാരീരികാമവുമായ സഹായങ്ങള്‍ നല്‍കുവാന്‍ സാധിച്ചിട്ടുള്ള നന്മ കൊട്ടിലങ്ങാട് ചരിത്ര്യത്തിന്റെ നിര്‍വൃതിയിലാണ്ടു നില്‍ക്കുമ്പോള്‍ ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വിപത്തില്‍പെട്ടു നാട് മുഴുവന്‍ ലോക് ഡൗണിലായപ്പോള്‍ വന്നെത്തിയ പെരുന്നാളിനുള്ള ഭക്ഷണ സാമഗ്രികള്‍ വീടുകളില്‍ എത്തിച്ചുകൊണ്ട് സ്റ്റേ ഹോം, സ്റ്റേ സേഫ് എന്ന മുദ്രാവാക്യത്തോടെ വീടുകളില്‍ തന്നെ പെരുന്നാളാഘോഷത്തെ ഒതുക്കുകയെന്ന സന്ദേശം നല്‍കുകയാണ്.

Kerala, News, kit distribution of Nanma Kottilangad

ഇത്തരം മഹനീയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഏറെ മുന്നോട്ട് പോകുവാനും പുതു തലമുറക്ക് നന്മകള്‍ ചെയ്യുവാനുള്ള മാതൃകകള്‍ ആയിമാറുവാന്‍ ഇങ്ങനെയുള്ള സംഘടനകളെ കൊണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട് കിറ്റ് വിതരണ ഉദ്ഘാടനം പ്രവാസി വ്യവസായ പ്രമുഖന്‍ അബ്ദുര്‍ റഹ് മാന്‍ സ്‌കീം ഹംസ തായലിനു നല്‍കി കൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകനും, പത്രലേഖകനും, നന്മ കൊട്ടിലങ്ങാട് ചാരിറ്റി സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയുമായ നാസര്‍ കൊട്ടിലങ്ങാട്, രക്ഷാധികാരികളായ മജീദ് കൊട്ടിലങ്ങാട്, ഹനീഫ സ്‌കീം, മെമ്പര്‍മാരായ അഷറഫ് കാറ്റാടി, ഈസ, താജുദ്ധീന്‍ സിബി, ശരീഫ് കൊട്ടിലങ്ങാട്, അറഫാത് സ്‌കീം, അഹമ്മദ് കാറ്റാടി, അസീസ് കെ, അഹമ്മദ് പയ്യന്നൂര്‍, ലത്തീഫ് ആറങ്ങാടി, വിക്ടറി ക്ലബ് സെക്രട്ടറി ഫര്‍ഹാദ് ലൂപ്‌സ്, പ്രെസിഡന്റ് മഷൂദ് എല്‍കെ, ഹമീദ് കുണ്ടത്തില്‍, മുബഷിര്‍,ഫൈറൂസ്, ആകിഫ് കെവി, കുഞ്ഞബ്ദുള്ള കെ, ജലീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Kerala, News, kit distribution of Nanma Kottilangad

Post a Comment