ബദിയടുക്ക: (my.kasargodvartha.com 28.04.2020) പോലീസിന് കണ്ണടകള്‍ നല്‍കി നീലേശ്വരം തളിയില്‍ അമ്പലം റോഡിലുള്ള ഐ ലൗ ഒപ്റ്റിക്കല്‍സ്. റിട്ട. പോലീസ് ഓഫീസര്‍ പടിഞ്ഞാറ്റംകൊഴുവല്‍ ചന്ദുക്കുട്ടി നായര്‍- റിട്ട. അധ്യാപിക ദ്രൗപതികുട്ടി ദമ്പതികളുടെ മകനായ തുളസിദാസ് ആണ് ബദിയടുക്ക പോലീസിന് കണ്ണടകള്‍ നല്‍കിയത്.
ബദിയടുക്ക സബ് ഇന്‍സ്പെക്ടര്‍ അനീഷ് വി കെ സണ്‍ഗ്ലാസുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സിവില്‍ പോലീസ് ഓഫീസറായ പി ആര്‍ ശ്രീനാഥ്, രതീഷ് പി കെ, ശ്രീരാജ്, അനീഷ് എന്നിവര്‍ പങ്കെടുത്തു. ഓള്‍ കേരള ഒപ്റ്റിക്കല്‍ അസോസിയേഷന്‍ അംഗവും, നീലേശ്വരം വ്യാപാരി വ്യവസായി ഏകോപനസമിതി അംഗവും ആണ് തുളസിദാസ്.

Keywords: Kerala, News, Police, I love optical gives sun glass for police officers