Join Whatsapp Group. Join now!

അംഗഡിമുഗറിലെ കെ മുഹ് യുദ്ദീന്‍ മാസ്റ്റര്‍ നിര്യാതനായി

അംഗഡിമുഗറിലെ കെ മുഹ് യുദ്ദീന്‍ മാസ്റ്റര്‍ നിര്യാതനായി. ദീര്‍ഘ കാലം അംഗഡിമുഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായിരുന്ന അ Kerala, News, Obituary, Angadimugar K Muhyuddin master passes away
അംഗഡിമുഗര്‍: (my.kasargodvartha.com 18.04.2020) അംഗഡിമുഗറിലെ കെ മുഹ് യുദ്ദീന്‍ മാസ്റ്റര്‍ നിര്യാതനായി. ദീര്‍ഘ കാലം അംഗഡിമുഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായിരുന്ന അദ്ദേഹം കൊടിയമ്മ സ്‌കൂളില്‍ പ്രധാന അധ്യാപകനായിട്ടാണ് വിരമിച്ചത്. അംഗഡിമുഗറില്‍ ഹൈസ്‌കൂള്‍ സ്ഥാപിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അംഗഡിമുഗര്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ സാരഥിയായിയായും പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: എന്‍ എ  മറിയുമ്മ. മക്കള്‍: ഖദീജത്ത് സുബൈദ, ഫാത്തിമത്ത് ഫൗസിയ, മുഹമ്മദ് അബ്ദുല്ല ഹാഷിം അംഗഡിമുഗര്‍ (ഒമാന്‍), ഇബ്രാഹിം ഖലീല്‍ (ദുബൈ), ജലീല്‍ (മുംബൈ). മരുമക്കള്‍: ബി ശമീമ, ജെ എസ്  ജബീന, പി സി മുഹമ്മദ് ഹനീഫ, സി എ അബൂബക്കര്‍ ചെര്‍ക്കള, സാബിറ പള്ളിക്കര.



Keywords: Kerala, News, Obituary, Angadimugar K Muhyuddin master passes away
  

Post a Comment