Join Whatsapp Group. Join now!

വനിതാ സദസ് സംഘടിപ്പിച്ചു

നെഹ്‌റു യുവ കേന്ദ്രയും സഹൃദയ വേദി ക്ലബും സംയുക്തമായി വനിതാ ദിനം ആചരിച്ചു. സഹൃദയവേദി ക്ലബ് പരിസരത്ത് നടന്ന വനിതാ Kerala, News, Women's day celebrated
കാസര്‍കോട്: (my.kasargodvartha.com 09.03.2020) നെഹ്‌റു യുവ കേന്ദ്രയും സഹൃദയ വേദി ക്ലബും സംയുക്തമായി വനിതാ ദിനം ആചരിച്ചു. സഹൃദയവേദി ക്ലബ് പരിസരത്ത് നടന്ന വനിതാ സദസ് നെഹ്‌റു യുവ കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ യശോദ ഉദ്ഘാടനം ചെയ്തു. റാഷിദ് ബേഡകം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫസലു റഹ് മാന്‍ സ്വാഗതം പറഞ്ഞു.

പരിപാടിയില്‍ മുതിര്‍ന്ന പത്തോളം വനിതകളെ ആദരിച്ചു. ശരാവതി ടീച്ചര്‍ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. ക്ലബ്ബ് വനിതാ പ്രസിഡണ്ട് ശാന്തകുമാരി 'സ്ത്രീ ശാക്തീകരണം' എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ഇഖ്ബാല്‍ ടി എം, രവീന്ദ്രന്‍ എന്നിവര്‍ പരിപാടിക്ക് ആശംസ അറിയിച്ചു. ക്ലബ് സെക്രട്ടറി നഹീനുദ്ദീന്‍ നന്ദി പറഞ്ഞു.



Keywords: Kerala, News, Women's day celebrated

Post a Comment