Join Whatsapp Group. Join now!

വെള്ളൂട ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രം നവീകരണ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം 6 മുതല്‍

വെള്ളൂട ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രം നവീകരണ അഷ്ടബന്ധ നവീകരണ ബ്രഹ്മകലശ മഹോത്സവം മാര്‍ച്ച് ആറു മുതല്‍ 11 വരെ നടക്കുമെന്ന് ഭാരവാഹികള്‍ Kerala, News, Vellooda Sree Durga bhaga temple fest on 6th
കാഞ്ഞങ്ങാട്: (my.kasargodvartha.com 03.03.2020) വെള്ളൂട ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രം നവീകരണ അഷ്ടബന്ധ നവീകരണ ബ്രഹ്മകലശ മഹോത്സവം മാര്‍ച്ച് ആറു മുതല്‍ 11 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറിന് 8.45 മുതല്‍ രാവിലെ കലവറ നിറയ്ക്കല്‍. വൈകിട്ട് ആറു മണിക്ക് ആചാര്യ വരവേല്‍പ്. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രവീശതന്ത്രി കുണ്ടര്‍ അധ്യക്ഷത വഹിക്കും.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥി ആയിരിക്കും. കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ യു. നാരായണന്‍ നായര്‍, വാര്‍ഡ് മെമ്പര്‍ ബിജി ബാബു, മാതൃ സമിതി അധ്യക്ഷന്‍ ലക്ഷ്മി തമ്പാന്‍ എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് തിരുവാതിര. രാത്രി ഏഴിന് സുരേഷ് യാദവ ജയനഗര്‍ മുള്ളേരിയ അവതരിപ്പിക്കുന്ന മിമിക്രി. എട്ടിന് കലാസന്ധ്യ. മാര്‍ച്ച് ഏഴിന് വൈകിട്ട് അഞ്ചിന് ആധ്യാത്മിക പ്രഭാഷണം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.

രാത്രി 7 30ന് തിരുവാതിര. ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് ജനനി അവതരിപ്പിക്കുന്ന നാടകം അദ്വൈതം. മാര്‍ച്ച് എട്ടിന് രാവിലെ 7.40 മുതല്‍ അശ്വത്ഥ ഉപനയനം, സമൂഹം ചണ്ഡിക ഹോമം. വൈകിട്ട് ആറിന് രാജീവ് ഹരിപുരം സോപാനസംഗീതം അവതരിപ്പിക്കും. 7.30ന് ഭജന. മാര്‍ച്ച് ഒമ്പതിന് രാവിലെ 9 30ന് പൊങ്കാല അടുപ്പില്‍ ദീപം തെളിയിക്കല്‍. 11 മണിക്ക് പൊങ്കാല നിവേദ്യ സമര്‍പ്പണം. വൈകിട്ട് ആറിന് ഭജന. രാത്രി എട്ടിന് കനത്തില്‍ ദുര്‍ഗ നാട്ടു പൊലിമ നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും. 10ന് വൈകിട്ട് അഞ്ചു മണി സൈബര്‍ലോകത്ത് കൗമാരം എന്ന വിഷയത്തില്‍ സുരേഷ് ബാബു കണ്ണൂര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 6.30ന് ഭജന. രാത്രി എട്ടിന് കനിവ് കാരക്കോട് അവതരിപ്പിക്കുന്ന വില്‍ കലാ ശില്‍പം ഊമക്കുയില്‍. 11ന് രാവിലെ അഷ്ട ബന്ധ ക്രിയ, കുംഭ കലശാഭിഷേകം, ബ്രഹ് മ കലശാഭിഷേകം. വൈകിട്ട് 5.30ന് ഭജന. രാത്രി ഒമ്പതിന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ശ്രീകാന്ത് നയിക്കുന്ന ഗാനമേള.

വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രവീശതന്ത്രി കുണ്ടാര്‍, വര്‍ക്കിംഗ് ചെയര്‍മാര്‍ യു നാരായണന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ എം ശങ്കരന്‍ വാഴക്കോട്, ക്ഷേത്രം പ്രസിഡണ്ട് എം രാജന്‍ കാരാക്കോട്, ജോ. കണ്‍വീനര്‍ ഗോപാലന്‍ പനങ്ങാട്, പബ്ലിസിറ്റി കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ ഗതിക്കുണ്ട് എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Vellooda Sree Durga bhaga temple fest on 6th
 

Post a Comment