Join Whatsapp Group. Join now!

അസംഘടിത തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണം: എസ് ടി യു

അസംഘടിത തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ 3,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും കാസര്‍കോട് കേന്ദ്രീകരിച്ച് ക്ഷേമനിധി ഓഫീസ് അനുവദിക്കണമെന്നും Kerala, News, STU demands to increase Employees Pension
കാസര്‍കോട്: (my.kasargodvartha.com 01.03.2020) അസംഘടിത തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ 3,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും കാസര്‍കോട് കേന്ദ്രീകരിച്ച് ക്ഷേമനിധി ഓഫീസ് അനുവദിക്കണമെന്നും ആര്‍ട്ടിസന്‍സ് ആന്‍ഡ് സ്‌കില്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എസ് ടി യു ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഭെല്‍ ഇ എം എല്ലിനെ രക്ഷിച്ച് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മാര്‍ച്ച് ഏഴിന് നടത്തുന്ന സത്യാഗ്രഹം വിജയിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

പ്രസിഡണ്ട് ജാഫര്‍ മൂവരിക്കുണ്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. എസ് ടി യു ദേശീയ സെക്രട്ടറി കെ പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ആര്‍ട്ടിസന്‍സ് ആന്‍ഡ് സ്‌കില്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് എം മുഹമ്മദ് കുഞ്ഞി, റഹ് മാന്‍ അമ്പലത്തറ, അബ്ദുര്‍ റഹ് മാന്‍ സെവന്‍സ്റ്റാര്‍, ഹാരിസ് ബാലടുക്കം പ്രസംഗിച്ചു.

Keywords: Kerala, News, STU demands to increase Employees Pension

Post a Comment