Join Whatsapp Group. Join now!

സ്‌നേഹഭവനത്തിന് തറക്കല്ലിട്ടു

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് പി ടി എ മാനേജ്‌മെന്റ് അധ്യാപക അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ Kerala, News, Stone laid for House
ചെമ്മനാട്: (my.kasargodvartha.com 13.03.2020) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ് പി ടി എ മാനേജ്‌മെന്റ് അധ്യാപക അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍, ക്ലബ്ബുകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ത്ഥിനിക്ക് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന് തറക്കല്ലിട്ടു. ചെമ്മനാട്ടെ പൗരപ്രമുഖന്‍ സി എം മുസ്തഫ തറക്കല്ലിടല്‍ കര്‍മം നിര്‍വ്വഹിച്ചു.

ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ ഒ, പി ടി എ പ്രസിഡണ്ട് ബി എച്ച് അബ്ദുല്‍ ഖാദര്‍, സ്‌കൂള്‍ കണ്‍വീനര്‍ കെ ടി നിയാസ്, പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുല്ല പി എം, എന്‍ എസ് എസ് അഡ് വൈസര്‍ തമ്പാന്‍ നമ്പ്യാര്‍, അമീര്‍ പാലോത്ത്, രാജേഷ് മാസ്റ്റര്‍, അന്‍വര്‍ എ ബി, ഉമറുല്‍ ഫാറൂഖ്, അനു, റഊഫ്, നവാസ്, വളണ്ടിയര്‍ ലീഡര്‍ നിഹാദ് സുലൈമാന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി ഇ എ റഹ് മാന്‍ പാണത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Stone laid for House

Post a Comment