Join Whatsapp Group. Join now!

പഴയകാല റേഡിയോ- ടി വി മെക്കാനിക്ക് അബ്ദുല്ല നിര്യാതനായി

ചക്കരബസാറിലെ പഴയകാല റേഡിയോ- ടി വി മെക്കാനിക്ക് എം ജി റോഡ് സി എസ് ഐ ചര്‍ച്ച് മിഷന്‍ കോമ്പൗണ്ടില്‍ എം അബ്ദുല്‍ ഗനി എന്ന അബ്ദുല്ല Kerala, News, Obituary, Radio-TV mechanic Abdulla passes away
കാസര്‍കോട്: (my.kasargodvartha.com 03.03.2020) ചക്കരബസാറിലെ പഴയകാല റേഡിയോ- ടി വി മെക്കാനിക്ക് എം ജി റോഡ് സി എസ് ഐ ചര്‍ച്ച് മിഷന്‍ കോമ്പൗണ്ടില്‍ എം അബ്ദുല്‍ ഗനി എന്ന അബ്ദുല്ല (77) നിര്യാതനായി. പരേതരായ ഇബ്രാഹിം കുട്ടി മുസ്ലിയാര്‍- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. കാസര്‍കോട്ടെ ആദ്യ കാല റേഡിയോ മെക്കാനിക്കായിരുന്നു. 50 വര്‍ഷത്തിലധികമായി റേഡിയോ മെക്കാനിക്കായി ജോലി ചെയ്ത അബ്ദുല്ല പിന്നീട് ടി വി വന്നതോടെ ടി വി മെക്കാനിക്കായും ജോലി ചെയ്തു.

ഭാര്യ: സുബൈദ. മക്കള്‍: സാഹിറ (സീനിയര്‍ ക്ലര്‍ക്ക്), ആഇശ (വില്ലേജ് ഓഫീസര്‍, ശേണി), സൈബുന്നിസ (പി എച്ച് സി ചെര്‍ക്കള, സീനിയര്‍ ക്ലക്ക്), സമീമ (ഫാഷന്‍ ഡിസൈനര്‍), സുലൈഖ (സീനിയര്‍ ക്ലര്‍ക്ക്, കലക്ട്രേറ്റ്), ഷറഫുദ്ദീന്‍ (റിട്ട. മുനിസിപ്പല്‍ സൂപ്രണ്ട്), ഹമീദ് (ദുബൈ), നൗഷാദ് (തിരുവനന്തപുരം സെക്രട്ടറിയേറ്റ് ജീവനക്കാരന്‍), ഷഹന്‍ഷാ (സൗദി), അഷ്‌റഫ് (കോണ്‍ട്രാക്ടര്‍, ബോവിക്കാനം).

സഹോരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അബ്ദുല്‍ ഹക്കീം അടുക്കത്ത്ബയല്‍, അബ്ദുര്‍ റഹ് മാന്‍ ഉളിയത്തടുക്ക, എം എ ലത്വീഫ്, മറിയംബി, ഖദീജ, പരേതനായ അബ്ദുല്‍ ഷുക്കൂര്‍. ഖബറടക്കം ഉച്ചയോടെ ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



Keywords: Kerala, News, Obituary, Radio-TV mechanic Abdulla passes away

Post a Comment