Join Whatsapp Group. Join now!

രണ്ടാമത്തെ ബൈത്തുറഹ് മയുമായി പൂച്ചക്കാട് ശാഖാ മുസ്ലിം ലീഗ്

പള്ളിക്കര പൂച്ചക്കാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയും മേഖലാ കെ എം സി സിയും സംയുക്തമായി രണ്ടാമത്തെ ബൈത്തുറഹ് മ നിര്‍മ്മിച്ച് നല്‍കുവാന്‍ തീരുമാനിച്ചു Kerala, News, Poochakkad Muslim League decided to construct second Baithu Rahma
ബേക്കല്‍: (my.kasargodvartha.com 12.03.2020) പള്ളിക്കര പൂച്ചക്കാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയും മേഖലാ കെ എം സി സിയും സംയുക്തമായി രണ്ടാമത്തെ ബൈത്തുറഹ് മ നിര്‍മ്മിച്ച് നല്‍കുവാന്‍ തീരുമാനിച്ചു. മരിച്ച മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് റസാഖ് ഹാജി പൂച്ചക്കാടിന്റെ മക്കളാണ് ബൈത്തുറഹ് മയ്ക്ക് വേണ്ടിയുള്ള സ്ഥലം സംഭാവന ചെയ്തത്. ബൈത്തുറഹ് മ നിര്‍മാണ ഫണ്ടിലേക്ക് തര്‍ക്കാറി മുഹമ്മദ് ഹാജി, ശാഖ പ്രസിഡണ്ട് എ എം അബ്ദുല്‍ ഖാദറിനും, ബൈത്തുറഹ് മനിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ മാളികയില്‍ കുഞ്ഞബ്ദുല്ലയ്ക്കും നിര്‍മാണ ഫണ്ട് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കഴിഞ്ഞ ദിവസം പൂച്ചക്കാട് ലീഗ് ഹൗസില്‍ ചേര്‍ന്ന ശാഖാ മുസ്ലിം ലീഗ് കണ്‍വെന്‍ഷനില്‍ ബൈത്തുറഹ് മ നിര്‍മാണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ശാഖ പ്രസിഡണ്ട് എ എം അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ തര്‍ക്കാറി മുഹമ്മദ് ഹാജി യോഗം ഉദ്ഘാടനം ചെയ്തു. അസീസ് കടവ് സ്വാഗതം പറഞ്ഞു.

ബൈത്തുറഹ് മ നിര്‍മാണ കമ്മിറ്റി ഭാരവാഹികളായി മാളികയില്‍ കുഞ്ഞബ്ദുല്ല (ചെയര്‍മാന്‍), എം സി ഗഫൂര്‍ ഹാജി, റസാഖ് ഹുസൈന്‍ (വൈസ് ചെയര്‍മാന്മാര്‍), എം എ നാസര്‍ (ജനറല്‍ കണ്‍വീനര്‍), കെ എം  മുഹമ്മദ് കുഞ്ഞി, ഹമീദ് കണ്ടെത്തില്‍ (ജോയിന്‍ കണ്‍വീനര്‍മാര്‍), കുഞ്ഞമ്മദ് ഹാജി മുക്കൂട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി എ എം അബ്ദുല്‍ ഖാദര്‍, മാഹിന്‍ പൂച്ചക്കാട്, ബി കെ ബഷീര്‍, നജീബ് പൂച്ചക്കാട്, കബീര്‍ കപ്പണ, ഇര്‍ഷാദ് പൂച്ചക്കാട്, നവാസ് പോളു, അക്ബര്‍ അലി, അലിയാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.



Keywords: Kerala, News, Poochakkad Muslim League decided to construct second Baithu Rahma
 

Post a Comment