Join Whatsapp Group. Join now!

ജില്ലാ ഭരണാധികള്‍ നല്‍ക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക: കെസെഫ്

കോവിഡ് -19 എന്ന മഹാമാരി രാജ്യത്താകമാനവും കേരളത്തിലും വിശിഷ്യാ കാസര്‍കോട് ജില്ലയിലും പടര്‍ന്നുപിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ Kerala, News, Please co-operate with health department instructions
ദുബൈ: (my.kasargodvartha.com 22.03.2020) കോവിഡ് -19 എന്ന മഹാമാരി രാജ്യത്താകമാനവും കേരളത്തിലും വിശിഷ്യാ കാസര്‍കോട് ജില്ലയിലും പടര്‍ന്നുപിടിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യു എ ഇയില്‍ നിന്ന് നാട്ടിലെത്തിയ മുഴുവന്‍ ആളുകളും സംസ്ഥാന സര്‍ക്കാറിന്റെയും ജില്ലാ ഭരണാധികള്‍ നല്‍കുന്ന നിര്‍ദേശങ്ങളും പൂര്‍ണമായി പാലിക്കണമെന്ന് കാസര്‍കോട് ജില്ല പ്രവാസി കൂട്ടായ്മയായ കെസെഫ് അഭ്യര്‍ത്ഥിച്ചു.

വിദേശത്തുനിന്നുമെത്തുന്നവര്‍ 14 ദിവസത്തോളം വിട്ടീല്‍ തന്നെ നിന്നുകൊണ്ട് സഹകരിക്കണം. നമ്മുടെ ചെറിയ അശ്രദ്ധയ്ക്ക് ഒരു സമൂഹം തന്നെ വലിയ വില നല്‍ക്കേണ്ടി വരുന്ന കാഴ്ചയാണ് നാം കാണുന്നത്. സുരക്ഷിതമായ അകലം പാലിച്ച് കൊണ്ടും സാമൂഹ്യസമ്പര്‍ക്കം ഒഴിവാക്കി കൊണ്ട് വേണം നമ്മള്‍ ജാഗ്രത കാണിക്കേണ്ടത്. അതിവേഗം പകരുന്ന ഈ വൈറസിനെ പൊട്ടിച്ചെറിയാന്‍ സഹകരിക്കണമെന്ന് ചെയര്‍മാന്‍ മഹ് മൂദ് ബങ്കര, സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, ട്രഷറര്‍ അമിര്‍ കല്ലട്ര, ഹുസൈന്‍ പടിഞ്ഞാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.


Keywords: Kerala, News, Please co-operate with health department instructions
  < !- START disable copy paste -->   

Post a Comment