Join Whatsapp Group. Join now!

പട്‌ള മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നിര്യാതനായി

ആദ്യകാല അധ്യാപകരില്‍ ഒരാളും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പട്‌ളയിലെ കൊല്ല്യ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍(88) നിര്യാതനായി ആദ്യകാല അധ്യാപകരില്‍ ഒരാളും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പട്‌ളയിലെ കൊല്ല്യ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍(88) നിര്യാതനായി
പട്‌ള: (my.kasargodvartha.com 31.03.2020) ആദ്യകാല അധ്യാപകരില്‍ ഒരാളും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പട്‌ളയിലെ കൊല്ല്യ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍(88) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദര്‍ - ഖദീജ ദമ്പതികളുടെ മകനാണ്. പട്‌ല ഗവ. സ്‌കൂള്‍, കൊല്ലങ്കാന സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മായിപ്പാടി ഡയറ്റില്‍ നിന്നാണ് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയത്.
 Kerala, News, Patla Mohammed Kunhi master passes away
പട്‌ല ഗവ.സ്‌കൂള്‍, അണങ്കൂര്‍ ഗവ. സ്‌കൂള്‍, എരിയ - കുഡ്‌ലു ഗവ. എല്‍ പി സ്‌കൂള്‍, സുരംബയല്‍ എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. മധൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ പ്രധാനപധ്യാപകനായിരിക്കെയാണ് 1988 ല്‍ സര്‍വ്വീസില്‍ നിന്നും അദ്ദേഹം വിരമിച്ചത്.

പട്‌ളയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. പട്‌ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ്, പട്‌ള മന്‍ബഹുല്‍ ഹിദായ മദ്രസ സെക്രട്ടറി അടക്കം നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യമാര്‍: ജമീല, പരേതയായ സുലൈഖ. മക്കള്‍: അബ്ദുര്‍ റസാഖ്, മൊയ്തീന്‍ കുഞ്ഞി, പരേതരായ അബ്ദുല്‍ കരീം, ബീഫാത്വിമ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, ആഇശ, നഫീസ, പരേതനായ ബീരാന്‍ മൊയ്തീന്‍. ഖബറടക്കം പട്‌ള വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പിതാവ് അബ്ദുല്‍ ഖാദര്‍ മധൂര്‍ വില്ലേജ് ഓഫീസില്‍ വില്ലേജ് അസിസ്റ്റന്റായിരുന്നു.


Keywords: Kerala, News,Obituary,  Patla Mohammed Kunhi master passes away

Post a Comment