Join Whatsapp Group. Join now!

പള്ളിക്കാല്‍ മുഇസ്സുല്‍ ഇസ്ലാം സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി: യഹ് യ തളങ്കര ചെയര്‍മാന്‍, വി എം മുനീര്‍ ജനറല്‍ കണ്‍വീനര്‍, കെ എം ബഷീര്‍ ട്രഷറര്‍

പള്ളിക്കാല്‍ എം ഐ എ എല്‍ പി സ്‌കൂള്‍ (ഉബൈച്ചാന്റെ സ്‌കൂള്‍) വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായി യഹ് യ തളങ്കരയേയും, ജനറല്‍ കണ്‍വീനറായി Kerala, News, Pallikkal Muizzul Islam School Welfare committee formed
തളങ്കര: (my.kasargodvartha.com 11.03.2020) പള്ളിക്കാല്‍ എം ഐ എ എല്‍ പി സ്‌കൂള്‍ (ഉബൈച്ചാന്റെ സ്‌കൂള്‍) വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായി യഹ് യ തളങ്കരയേയും, ജനറല്‍ കണ്‍വീനറായി വി എം മുനീറിനേയും, ട്രഷററായി കെ എം ബഷീറിനെയും തെരഞ്ഞെടുത്തു. ടി എ കുഞ്ഞഹ് മദ് മാസ്റ്റര്‍, മുസ്തഫ കണ്ടത്തില്‍, കെ എ മുഹമ്മദ് ബഷീര്‍ എന്നിവരെ വൈസ് ചെയര്‍മാന്മാരുമായും, ടി എ ഷാഫി, എരിയാല്‍ ഷരീഫ്, ടി ഇ മുഖ്താര്‍, സുബൈര്‍ പള്ളിക്കാല്‍ എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.

സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും, പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും യോഗം പദ്ധതികളാവിഷ്‌കരിച്ചു. മുസ്തഫ കണ്ടത്തില്‍, അമാനുല്ല അങ്കാര്‍, കെ എച്ച് അഷ്‌റഫ്, ടി ഇ മുഖ്താര്‍, ഹനീഫ് കെ എ എന്നിവരെ സ്‌കൂള്‍ നിര്‍മ്മാണത്തിന്റെ ചുമതല നല്‍കി. കെ എം അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതം പറഞ്ഞു.

എന്‍ എം കറമുല്ല ഹാജി, ടി എ മുഹമ്മദലി ബഷീര്‍, ബി എം അബ്ദുല്ല, പി എസ് അബ്ദുല്‍ ഹമീദ്, ഫൈസല്‍ എ എസ്, സാഹിറ, മുഹമ്മദ് അഷ്‌റഫ്, സഫിയ മൊയ്തീന്‍, സമീന, നജ്മുന്നിസ, മുജീബ് അഹ് മദ്, സത്താര്‍ ഹാജി പള്ളിക്കാല്‍, പി കെ സത്താര്‍, ഹസൈനാര്‍ ഹാജി തളങ്കര, ഫൈസല്‍ മാസ്റ്റര്‍, അബ്ദു മാസ്റ്റര്‍, അസ്ലം പള്ളിക്കാല്‍, പ്രശാന്ത് മാസ്റ്റര്‍, മുഹമ്മദ് മാസ്റ്റര്‍, നവാസ് അല്‍ഫ, ഇബ്രാഹിം ഖാസിയാറകം, ഷാഫി ടി എച്ച്, ഉസ്മാന്‍ കെ എ, മുനീര്‍ മിനാര്‍, സിയാദ് കെ എം, ഷംസീര്‍ മുബാറക്, അബ്ദുര്‍ റഹീം എന്നിവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Pallikkal Muizzul Islam School Welfare committee formed
  < !- START disable copy paste -->   

Post a Comment