Join Whatsapp Group. Join now!

ദേശീയവേദി മെമ്പര്‍ഷിപ്പ് മാസാചരണത്തിന് തുടക്കമായി

ഒരു മാസം നീണ്ടുനില്‍ക്കുന്ന മൊഗ്രാല്‍ ദേശീയ വേദി മെമ്പര്‍ഷിപ്പ് മാസാചരണത്തിന് തുടക്കമായി. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ അംഗത്വം നല്‍കും. Kerala, News, Mogral Deshiya Vedhi Membership campaign started
മൊഗ്രാല്‍: (my.kasargodvartha.com 01.03.2020) ഒരു മാസം നീണ്ടുനില്‍ക്കുന്ന മൊഗ്രാല്‍ ദേശീയ വേദി മെമ്പര്‍ഷിപ്പ് മാസാചരണത്തിന് തുടക്കമായി. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ അംഗത്വം നല്‍കും. 'കണ്ണീരൊപ്പാന്‍ കണ്ണികളാകുക' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യദിവസം തന്നെ പത്തോളം പേര്‍ പുതുതായി അംഗത്വം എടുക്കുകയും ചെയ്തു. വൈകുന്നേരം ഏഴു മണി മുതല്‍ രാത്രി 9.30 വരെയാണ് ഇതിനായി ഓഫീസില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്.

ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്‍സൂര്‍ പുളിക്കൂറിന് മെമ്പര്‍ഷിപ്പ് നല്‍കി വേദി സെക്രട്ടറി എം എ മൂസ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് അബ്കോ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം എം റഹ് മാന്‍, ടി കെ ജാഫര്‍, ഇബ്രാഹിം ഖലീല്‍ കടവത്ത്, മുഹമ്മദ് കുഞ്ഞി ടൈല്‍സ്, എ എം  സിദ്ദീഖ് റഹ് മാന്‍, ടി കെ അന്‍വര്‍, റിയാസ് മൊഗ്രാല്‍, പി എ ആസിഫ്, നാസിര്‍ മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി നാങ്കി, കെ പി മുഹമ്മദ് സ്മാര്‍ട്ട്, ഖാദര്‍ മൊഗ്രാല്‍, സി എം ഹംസ, കെ എം മുഹമ്മദ്, അഷ്റഫ് പെര്‍വാഡ്, എച്ച് എം കരീം, എം പി അബ്ദുല്‍ ഖാദര്‍, ലത്വീഫ് കൊപ്പളം, യു എം അമീന്‍, മുഹമ്മദ് അലി ബി എന്‍, അബ്ദുല്ലകുഞ്ഞി നടപ്പളം, എം എ ഇഖ്ബാല്‍, എം എ ഹംസ, ബി കെ അബ്ദുല്‍ ഖാദര്‍, ടി എ ജലാല്‍, എം എസ് മുഹമ്മദ് കുഞ്ഞി, ഷാജു മിലാനോ, കബീര്‍, മുഹമ്മദ് കടവത്ത്, ബി കെ മുനീര്‍, ഹാരിസ് ബാഗ്ദാദ്, റസാഖ് കൊപ്പളം, മിഷാല്‍ ബദ്രിയനഗര്‍, ബച്ചി കൊപ്പളം, അഷ്റഫ് ബദ് രിയ നഗര്‍, മുവാസ് എം എം, വാഹിദ്, അബ്ദുല്ല അദ്‌ലീസ്, ഉസ്മാന്‍ കടപ്പുറം എന്നിവര്‍ സംബന്ധിച്ചു. ട്രഷറര്‍ വിജയകുമാര്‍ സ്വാഗതം പറഞ്ഞു.



Keywords: Kerala, News, Mogral Deshiya Vedhi Membership campaign started

Post a Comment