Join Whatsapp Group. Join now!

ആസാദി ഇന്ത്യ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ആസാദി സ്‌ക്വയര്‍ 9ന് ആരംഭിക്കും

ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഡല്‍ഹിയില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയ Kerala, News, കേരള വാര്‍ത്ത, Conducting Azadi square in Kasaragod
കാസര്‍കോട്: (My.kasargodvartha.com 07.03.2020)ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഡല്‍ഹിയില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയ ക്രിമിനലുകളെ ശിക്ഷിക്കുക എന്നീ മുദ്രാവാക്യമുന്നയിച്ചു ആസാദി ഇന്ത്യ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ആസാദി സ്‌ക്വയര്‍ ആരംഭിക്കും.
Kerala, News, കേരള വാര്‍ത്ത, Conducting Azadi square in Kasaragod
പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത്  ഒമ്പതിന് തിങ്കളാഴ്ച വൈകിട്ട്  നാലു മണിക്ക് സമരവേദി ആരംഭിക്കും. ജാതി മതഭേദമന്യേ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും കലകാരന്മാരും സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരും സ്‌ക്വയറിനെ സമരവേദിയാക്കും. ഒന്നാം ഘട്ടം ഏപ്രില്‍ ഒമ്പത് വരെ തുടരും.

വാര്‍ത്തസമ്മേളനത്തില്‍ ചെയര്‍മാന്‍  കെ ബി മുഹമ്മദ്കുഞ്ഞി, കൂക്കള്‍ ബാലകൃഷ്ണന്‍,അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, ഹമീദ് ചേരങ്കൈ, കമാല്‍ കോപ്പ എന്നിവര്‍ പങ്കെടുത്തു.


Keywords:Kerala, News, Conducting Azadi square in Kasaragod

Post a Comment